“ഞാൻ കള്ളനല്ല, കള്ളനാക്കിയത് ബിഗ് ബോസ്സിൽ കൂടെയുണ്ടായിരുന്ന ശത്രുക്കൾ”; ജിന്റോ

','

' ); } ?>

തനിക്കെതിരെ ആരോപിച്ച മോഷണ കുറ്റത്തിൽ വിശദീകരണം നൽകി ബിഗ്‌ബോസ് താരം ജിന്റോ. താൻ കള്ളനല്ല എന്നും, സ്വന്തം സ്ഥാപനത്തിൽ കയറി മോഷ്ടിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും ജിന്റോ പറഞ്ഞു. കൂടാതെ തന്നെ കള്ളനാക്കിയതിനു പിന്നിൽ ബിഗ്‌ബോസിൽ കൂടെയുണ്ടായിരുന്ന തന്റെ ശത്രുക്കളാണെന്നും ജിന്റോ കൂട്ടിച്ചേർത്തു. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രേഖകളും തെളിവുകളുമടക്കം ഉയർത്തിയാണ് താരത്തിന്റെ പ്രതികരണം.

“ഞാൻ കള്ളനല്ല. എന്റെ സ്വന്തം സ്ഥാപനത്തിലാണ് ഞാൻ കയറിയത്. ഈ പരാതിക്കാരി എന്റെ അടുത്ത് ജോലി അന്വേഷിച്ച് വന്ന സ്ത്രീയായിരുന്നു. അവരുടെ ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും കേട്ടപ്പോൾ, അവര് പറയുന്നത് വിശ്വസിച്ചാണ് ഞാനവർക്ക് എന്റെ സ്ഥാപനത്തിന്റെ നടത്തിപ്പവകാശം നൽകിയത്. പിന്നീട് അവരുടെ ആവശ്യപ്രകാരമാണ് അവരുടെ ഭർത്താവിനെയും അവിടെ ജോലിക്ക് നിർത്തുന്നത്. രണ്ടു പേർക്കും കഞ്ചാവിന്റെ ബിസിനെസ്സ് ഉള്ള കാര്യം ഞാൻ വൈകിയാണ് അറിഞ്ഞത്. അവർ ശരിക്കും ആ സ്ഥാപനം അവരുടെ ആവശ്യത്തിനായി ഒരു മറയായി ഉപയോഗിക്കുകയായിരുന്നു”. ജിന്റോ പറഞ്ഞു.

“ജിമ്മിൽ വരുന്ന ആളുകൾക്കിടയിൽ ലഹരി വിൽക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു പെൺകുട്ടി അതിനെ എതിർക്കുകയും ചെയ്തു. അന്ന് ഞാനതിനെ ചോദ്യം ചെയ്യുകയും, കണക്കുകളും കാര്യങ്ങളും ആവശ്യപ്പെടുകയും ചെയ്തപ്പോൾ മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എനിക്കുറപ്പുണ്ട് ഇത് മുഴുവൻ ചെയ്യിക്കുന്നത് ബിഗ് ബോസ്സിൽ എനിക്കൊപ്പം ഉണ്ടായിരുന്ന എന്റെ ശത്രുക്കൾ തന്നെയാണ്. അവരാണ് എന്നെ കള്ളനാക്കാൻ ശ്രമിക്കുന്നത്. അത് കൊണ്ട് ഞാൻ കള്ളനല്ല എന്ന് തെളിയിക്കാൻ സുപ്രീം കോടതി വരെ പോകാനും ഞാൻ തയ്യാറാണ്. ഇവിടെ സ്ത്രീകൾ ഒരു പരാതി കൊടുത്താൽ അതിന്റെ യാഥാർഥ്യത്തേക്കാൾ അവരുടെ വാക്കിന് വില കൊടുക്കുന്ന സിസ്റ്റമാണുളളത്. ഞാനടക്കമുളള ഒരുപാട് പുരുഷന്മാർ അതിന്റെ ഇരകളാണ്. അത് കൊണ്ട് ഇത് ഞാൻ തെളിയിക്കും”. ജിന്റോ കൂട്ടിച്ചേർത്തു.

ഈ മാസം 19 നാണ് ജിന്റോയ്‌ക്കെതിരെ മോഷണ ശ്രമത്തിന്‌ കേസെടുത്തത്.രാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെനന്നായിരുന്നു പരാതി. നേരത്തെ യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകിയിരുന്നു. കേസിൽ ഇയാൾ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് മോഷണം നടത്തിയെന്ന പരാതിയും വന്നത്. മുമ്പ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജിന്റോയെ ചോദ്യം ചെയ്തിരുന്നു.