അർജുൻ അശോകൻ്റെ വ്യത്യസ്ഥമായ ഗെറ്റപ്പിൽ ചത്ത പച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

','

' ); } ?>

അർജുൻ അശോകൻ്റെ ഏറ്റവും പുതിയ ചിത്രം ചത്ത പച്ച എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വിട്ടു. ആഗസ്റ്റ് ഇരുപത്തിനാലിന് അർജുൻ അശോകന്റെ ജന്മദിനമായതിനാൽ പിറന്നാൾ സമ്മാനമായിട്ടാണ് ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലും വേഷവിധാനത്തിലുമായി ഇതുവരെ കാണാത്ത രീതിയിലാണ് പോസ്റ്ററിൽ അർജുൻ അശോകനെ അവതരിപ്പിച്ചിരിക്കുന്നത്.

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്. റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വലയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലറായിട്ടാണ് അവതരണം.’

യൂത്തിൻ്റെ കാഴ്ചപാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ്. എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവർ നിർമ്മിക്കുന്നു മനോജ് കെ. ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി പുജ മോഹൻരാജ്,തെസ്നി ഖാൻ, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സനൂപ് തൈക്കൂടത്തിൻ്റേതാണ് തിരക്കഥ. ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ശങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ്.

പശ്ചാത്തല സംഗീതം – മുജീബ് മജീദ്. ഗാനങ്ങൾ – വിനായക് ശശികുമാർ. ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻ, എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ,
കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – മെൽവി, ചീഫ് – അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ആരിഷ് അസ്‌ലം, ജിബിൻ ജോൺ, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്. സ്റ്റിൽസ് – അർജുൻ കല്ലിംഗൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എസ്. ജോർജ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ മാനേജേഴ്സ്-ജോബി കിസ്റ്റി , റഫീഖ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ. വാഴൂർ ജോസ്.