“ദൃശ്യം 3 ത്രില്ലെർ സിനിമയല്ല, പണത്തിനു വേണ്ടി ദൃശ്യം 3 ചെയ്യുകയും ഇല്ല”; ജീത്തു ജോസഫ്

','

' ); } ?>

ദൃശ്യം 3 ഒരു ത്രില്ലെർ സിനിമയല്ലെന്നും, ചിത്രത്തിൽ ലോജിക് ഉണ്ടാകാൻ വേണ്ടി മാത്രം 10 പേജ് എഴുതേണ്ടി വന്നുവെന്നും തുറന്നു പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. കൂടാതെ ‘ദൃശ്യം’ വലിയ വിജയം ആയതോടെ ത്രില്ലർ സിനിമകളുടെ സംവിധായകൻ എന്നു ടാഗ് ചെയ്യപ്പെട്ടുവെന്നും, അങ്ങനെയൊരു തരത്തിലും ടാഗ് ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത സംവിധായകനാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ‘ദൃശ്യം 3’ ഒരു ത്രില്ലർ ആകുമെന്ന് കരുതുന്നില്ല. ചിത്രത്തിന് ലോജിക് ഉണ്ടാകാൻ വേണ്ടി മാത്രം 10 പേജ് എഴുതേണ്ടി വന്നു. ‘ദൃശ്യം’ഒരു വലിയ വിജയം ആയതോടെ ത്രില്ലർ സിനിമകളുടെ സംവിധായകൻ എന്നു ഞാൻ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ അങ്ങനെയൊരു തരത്തിലും ടാഗ് ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത സംവിധായകനാണ് ഞാൻ. വൈവിധ്യമുള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് ആഗ്രഹം. പക്ഷേ, ക്ലൈമാക്സിലെ ട്വിസ്റ്റ് ബാധ്യതയായി. പാറ്റേൺ മാറ്റിപ്പിടിച്ചാൽ ചിലപ്പോൾ തോൽവികൾ സംഭവിക്കാം. പക്ഷേ, ഒരേ പാറ്റേണിലുള്ള കഥ പറച്ചിൽ എനിക്ക് മടുത്തിട്ടുണ്ട്”. ജീത്തു ജോസഫ് പറഞ്ഞു

“പണത്തിനു വേണ്ടി ഞാൻ ദൃശ്യം 3 ചെയ്യില്ല. നിങ്ങൾക്ക് ആ സിനിമ കാണുമ്പോൾ മനസ്സിലാകും, അത് പൈസയ്ക്ക് വേണ്ടി ചെയ്തതല്ല എന്ന്. ജോർജ് കുട്ടിയുടെ കുടുംബത്തിൽ എന്താണ് ക്രമമായി സംഭവിക്കേണ്ടത്, അതാണ് ചെയ്‌തിരിക്കുന്നത്. അതിൽ ചിലപ്പോൾ റിസ്ക്ക് ഉണ്ടാകാം. പക്ഷേ, ഒരു ഫിലിംമേക്കർ എന്ന നിലയിൽ ഇത് ഇങ്ങനെ പോകണം എന്നാണ് എനിക്ക് തോന്നിയത്. അത് ഞാൻ ആൻ്റണിയോടും പറഞ്ഞു. ‘ദൃശ്യം 3’ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിൽ മുടക്കുന്ന പണം വളരെ വലുതാണ് എന്ന് എനിക്കറിയാം”. ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.