ഉര്‍വശിയും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം എന്റെ ഉമ്മാന്റെ പേര് തിയേറ്ററിലെത്തിയിരിക്കുകയാണ്. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഉപ്പയുടെ മരണത്തോടെ അനാഥനാവുകയാണ് ഹമീദ്. ഹമീദിന് കുടുംബക്കാരില്ലെന്ന പേരില്‍ നിക്കാഹ് മുടങ്ങുന്നു. ഹമീദ് തന്റെ ഉമ്മയെ തിരഞ്ഞ് ഉപ്പയുടെ പഴയ ഭാര്യമാരുടെ അടുത്തേക്ക് പോവുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഹമീദായി ടൊവിനൊ തോമസും ഹമീദിന്റെ ഉപ്പയുടെ ആദ്യഭാര്യയായി ശാന്തി കൃഷ്ണയും രണ്ടാമത്തെ ഭാര്യയായി ഉര്‍വശിയും അഭിനയിക്കുന്നു. ഉര്‍വശി ചിത്രത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് ചിത്രം രസകരമാവുന്നത്. ടൊവിനോയും ഹരീഷ് കണാരനും മാമുക്കോയയും സിദ്ദിക്കും ഉര്‍വശിയും ഒക്കെ ചേര്‍ന്ന് മികച്ച അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.ടൊവിനോയുടെ നായികയായ ന്യൂബി സായിപ്രിയ വളരെ കുറച്ചുരംഗങ്ങളില്‍ മാത്രമേ എത്തുന്നുള്ളു.
ആദ്യപകുതിയിലെ ചില രംഗങ്ങളില്‍ ടൊവിനോക്ക് അല്പം പുറകോട്ടടിച്ചെങ്കിലും ക്ലൈമാക്സില്‍ മനോഹരപ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ജോസ് സെബാസ്റ്റ്യന്‍ തന്റെ ആദ്യ സംവിധാന സംരംഭം മികച്ചതാക്കി. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനല്‍ ക്ലോസയുടെ ഫ്രെയിമുകള്‍ സിനിമയെ മനോഹരമാക്കി. എന്തായാലും പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് കാണാന്‍ സാധിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.