ബോഡി ബിൽഡിങ് സെന്ററിൽ മോഷണം; ബിഗ്‌ബോസ് താരം ജിന്റോയ്‌ക്കെതിരെ കേസ്

','

' ); } ?>

ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിൽ ബിഗ്‌ബോസ് താരം ജിന്റോയ്‌ക്കെതിരെ കേസുടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്.

ജിന്‍റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്‍ററിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. ജിന്‍റോ ജിമ്മിൽ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.