“നായകൻ പിന്മാറിയതിനു പിന്നാലെ എലിപ്പനിയാണെന്ന് കള്ളം പറഞ്ഞ് നായികയും പിന്മാറി”; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍

','

' ); } ?>

അഖിൽ മാരാർ നായകനായെത്തുന്ന ചിത്രം ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ പൂര്‍ത്തായാക്കാന്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍. സിനിമയിൽ മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന താരം വ്യക്തിപരമായ പ്രശ്നങ്ങളാൽ പിന്മാറിയതിനെ തുടർന്ന് ചിത്രത്തിലെ നായിക എലിപ്പനിയാണെന്ന് കള്ളം പറഞ്ഞ് ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും, നടിയുടെ പേര് താന്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ആസാദ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആസാദ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പുതിയ ആളുകളെ വെച്ച് സിനിമ എടുക്കുന്നവർ ഞങ്ങൾക്ക് പറ്റിയത് പോലെ പറ്റാതെ നോക്കണമെന്നഭ്യർത്ഥിച്ച് കൊണ്ടാണ് ആസാദ് കുറിപ്പ് അവസാനിപ്പിക്കുന്നത്

“മുള്ളൻ കൊല്ലി” എന്ന സിനിമയുടെ ഷൂട്ട് തുടങ്ങുന്ന ദിവസം സിനിമയിൽ മുഖ്യ കഥാപാത്രം ആയി അഭിനയിക്കാൻ അഡ്വാൻസ് കൊടുത്ത താരത്തിന് ചില പേഴ്സണൽ പ്രശ്നങ്ങൾ കാരണം വരാൻ കഴിയില്ല എന്ന് അറിയിച്ചു. അത് കൊണ്ട് തന്നെ വേറെ ആളെ വെച്ച് ചെയ്യാമെന്ന് തീരുമാനിച്ചു. എന്നാൽ ഫസ്റ്റ് ഡേ അഭിനയിക്കാൻ വന്ന നായിക നായകൻ വരില്ല എന്ന് അറിഞ്ഞപ്പോൾ ഉടനെ അവർക്ക് പനി വരികയും, തുടർന്ന് ഡോക്ടറുമായി അവർ നടത്തിയ നാടകത്തിലൂടെ അത് എലിപ്പനി ആണെന്ന് പ്രൊഡക്ഷനെ അറിയിച്ച് കള്ളം പറഞ്ഞിട്ട് തിരിച്ച് പോവുകയും ചെയ്തു. അവരുടെ പേര് ഞാൻ പിന്നീട് അറിയിക്കും. അഡ്വാൻസ് 50000 രൂപ അവർക്ക് കൊടുത്തിട്ടുണ്ടായിരുന്നു.അങ്ങിനെ ആദ്യ ദിവസം ഒരു ഷോട്ട് പോലും എടുക്കാൻ കഴിയാതെ പാക്കപ്പ് ചെയ്തു”.ആസാദ് കുറിച്ചു

“കഥയിൽ ഞങ്ങൾക്ക് വിശ്വാസം ഉള്ളത് കൊണ്ട് ആര് അഭിനയിച്ചാലും ഈ സിനിമ മുന്നോട്ട് കൊണ്ട് പോവണം എന്ന് ഞങ്ങളും തീരുമാനിച്ചു,
രണ്ടാമത്തെ ദിവസം വേറെ ആർട്ടിസ്റ്റുകളെ വെച്ച് ഷൂട്ട് തുടങ്ങുകയും ചെയ്തു ഈ സിനിമയിൽ മലയാളത്തിൽ അറിയപ്പെടുന്ന ഒരുപാട് താരങ്ങൾ വന്ന് അഭിനയിക്കുകയും ചെയ്തു കുറച്ച് പുതുമുഖങ്ങളും അഭിനയിച്ചു എന്നാൽ സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു അവർ, അവരുടെ കാഴ്ച്ചപ്പാട് സിനിമ ഒരു ഗെയിം ഷോ ആണെന്നാണ്. സിനിമയിൽ മത്സരമില്ല അഭിനയം മാത്രമേ ഒള്ളു, അവർക്ക് അറിയില്ലല്ലോ ഒരു സിനിമ ഉണ്ടാവാൻ അതിന്റെ സംവിധായകൻ എടുക്കുന്ന ബുദ്ധിമുട്ട്. ഇന്ന് ഈ സിനിമയുടെ പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമയുടെ കൂടെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ സിനിമ ഓണത്തിന് റിലീസ് ചെയ്തിട്ട് ഈ സിനിമയ്ക്ക് എന്ത് സംഭവിച്ചാലും ഇതിന്റെ ഉത്തരവാദിത്വം ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഞങ്ങൾക്ക് മാത്രമാണ്,വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് ആർക്ക് വേണമെങ്കിലും എടുക്കാം.”ആസാദ് കൂട്ടിച്ചേർത്തു