
ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ ബോളിവുഡ് നടി ആലിയ ഭട്ടിന് മറുപടി നൽകി നടൻ ഫഹദ് ഫാസിൽ. നടിയും അവതാരകയുമായ പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആലിയ ഭട്ടിനെപ്പോലുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.
“അവര്‍ അങ്ങനെ പറയുന്നതില്‍ സന്തോഷമുണ്ട്. അവരുമായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. അതിലൊന്നും ഒരു സംശയവുമില്ല. പക്ഷെ സിനിമയില്‍ ഒന്നും ശാശ്വതമല്ല എന്ന് പറയില്ലേ. അതുകൊണ്ട് ഈ കോംപ്ലിമെന്റും സ്ഥിരമല്ലാത്ത ഒരു ഫീലാണ് എനിക്ക്.
പക്ഷെ എല്ലാ സിനിമയിലും നമ്മള് നല്ലതായിരിക്കില്ല. ചില സിനിമകള്‍ മികച്ചതാകണമെന്നില്ല. ഇതെല്ലാം ഒരു പ്രത്യേക സമയത്ത് നില്ക്കുന്ന കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒന്നും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതല്ല. അതൊന്നും ആസ്വദിക്കാനും അവഗണിക്കാനും ഞാനില്ല. ” ഫഹദ് ഫാസിൽ പറഞ്ഞു.
ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ സിനിമ. കല്യാണി പ്രിയദര്ശന് നായികയാകുന്ന സിനിമയുടെ സംവിധാനം അല്‍ത്താഫ് സലീം ആണ് നിർവഹിക്കുന്നത്. ഫഹദും കല്യാണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് ഒരുക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.