“തലൈവർക്കും മേലെ”; കൂലിയിലെ സൗബിന്റെ പ്രകടനത്തിന് കയ്യടിച്ച് പ്രേക്ഷകർ

','

' ); } ?>

ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം “കൂലി”യുടെ ആദ്യ ദിന പ്രദർശനത്തിന് പിന്നാലെ കയ്യടികൾ വാരി കൂട്ടി മലയാളി താരം “സൗബിൻ ഷാഹിർ”. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നതെങ്കിലും ഏവരും ഒരുപോലെ സൗബിന്റെ പ്രകടനത്തിനെ പ്രശംസിക്കുന്നുണ്ട്.
മോണിക്ക പാട്ടിലെ ഡാന്‍സിലൂടെ നേരത്തെ തന്നെ തമിഴ്‌നാട്ടില്‍ ആരാധകരെ നേടിയെടുത്തിരുന്ന സൗബിന് കൂലി റിലീസോടെ വന്‍ പ്രേക്ഷകപ്രീതി ഇരട്ടിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ അടിമുടി മികച്ചുനില്‍ക്കുന്നത് സൗബിനാണെന്നാണ് പ്രേക്ഷകപ്രതികരണം. ജയിലറില്‍ രജനിയുടെ നേര്‍ക്കുനേര്‍ നിന്ന് വിറപ്പിച്ച വിനായകനെ പോലെ സൗബിനും സൂപ്പര്‍സ്റ്റാറിന് മുന്നില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. ഡാന്‍സിലും അഭിനയത്തിലും വന്‍ എനര്‍ജിയാണ് സൗബിന്‍ കാഴ്ചവെക്കുന്നതെന്നും സീനുകളെ എലവേറ്റ് ചെയ്യുന്നതില്‍ പോലും നടന്റെ സ്‌ക്രീന്‍ പ്രസന്‍സ് വലിയ പങ്കുവഹിക്കുന്നെന്നും ഒരുപാട് പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കൂലിയുടെ ട്രെയിലര്‍ ലോഞ്ചില്‍ രജനികാന്തും ലോകേഷും നാഗാര്‍ജുനയും തുടങ്ങി എല്ലാവരും പ്രത്യേകം എടുത്തുപറഞ്ഞ് പ്രശംസിച്ചത് സൗബിനെയായിരുന്നു. കൂലി റിലീസിന് ശേഷം സൗബിനെ കുറിച്ച് ഏവരും പുകഴ്ത്തി പറയുമെന്ന് അന്ന് ഇവരെല്ലാം പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്. കൂലിയിലെ ദയാല്‍ എന്ന റോളിന് സൗബിന്‍ ചേരുമോ എന്ന് രജനികാന്തിന് സംശയമുണ്ടായ സമയത്തും മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രകടനമായിരുന്നു ലോകേഷ് ചൂണ്ടിക്കാണിച്ചിരുന്നത്.

നടൻ സൗബിന് ദൈവം കൊടുത്ത സമ്മാനമാണ് കൂലിയിലെ വേഷമെന്നാണ് ചിത്രം കണ്ടിറങ്ങിയ നടൻ ബാലയുടെ അഭിപ്രായം. ചിത്രത്തിലുള്ളത് ഒരു തട്ടുപൊളിപ്പൻ മാസ്സല്ലെന്നും, ഇരുത്തം വന്ന പഞ്ചാണെന്നും നടൻ ഗോവിന്ദ് പത്മ സൂര്യ പറഞ്ഞു.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. അഡ്വാൻസ് ബോക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

രജനികാന്തിൻ്റെ 171 -മത് ചിത്രമായ “കൂലി”യിൽ നാഗാർജുന,ഉപേന്ദ്ര, സത്യരാജ്,സൗബിൻ ഷാഹിർ,ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എം.ജി. ആർ,മോനിഷ ബ്ലെസി തുടങ്ങിയ വലിയൊരു തറ നിര തന്നെ അണിനിരക്കുന്നുണ്ട്. അമീർ ഖാൻ,പൂജ ഹെഗ്‌ഡെ തുടങ്ങിയവർ അതിഥി താരങ്ങളെയും പ്രത്യക്ഷപ്പെടുന്നുണ്ട്.

നാന്നൂറ് കോടി മുതൽമുടക്കുള്ള ഈചിത്രം സ്റ്റാൻഡേർഡ് , ഐമാക്സ് ഫോർമാറ്റു കളിൽ റിലീസ് ചെയ്യും. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന,ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് “കൂലി “. ചലച്ചിത്ര ലോകത്ത് 50 വർഷങ്ങൾ പൂർത്തിയാക്കുന്ന രജനികാന്തിന്റെ 171 -മത് ചിത്രമാണിത്.

സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുനന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു. എഡിറ്റർ- ഫിലോമിൻ രാജ്.സംഗീതം-അനിരുദ്ധ് രവിചന്ദ്രർ, ഗാനരചന- മുത്തുലിഗം,ഗായകർ- അനിരുദ്ധ് രവിചന്ദർ , ടി. രാജേന്ദ്രൻ, അറിവ്. പി ആർ ഒ-എ എസ് ദിനേശ്.