
കോടതി വിധിക്ക് പിന്നാലെ സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ച നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മറുപടി നൽകി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. “നിനക്ക് പകരം ഞാനൊരു നായക്കുട്ടിയെ വളർത്തുന്നുണ്ട്, അത് നിന്നെക്കാൾ വിശ്വസിക്കാൻ യോഗ്യനാണ്”എന്നായിരുന്നു വിജയ് ബാബുവിന്റെ ഫേസ്ബുക് പോസ്റ്റ്. “വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി”. എന്നായിരുന്നു സാന്ദ്രയുടെ മറുപടി പോസ്റ്റ്.
കേരളം ഫിലിം പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനിലേക്ക് മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക അസോസിയേഷൻ തള്ളിയതിനെതിരായി
സാന്ദ്ര എറണാകുളം സബ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ സാന്ദ്രയ്ക്ക് താനുമായി ചേർന്ന് നിർമിച്ച സിനിമയുടെ പേരിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് വിജയ് ബാബു രംഗത്തു വരികയും ചെയ്തു. അതിനു മറുപടിയായി നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ നിയമാവലിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് എന്നായിരുന്നു സാന്ദ്ര പറഞ്ഞത്. അത് വിജയ് ബാബുവിനെ പ്രകോപിപ്പിക്കുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് സാന്ദ്രയുടെ ഹർജി സബ് കോടതി തള്ളിയത്.