ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം “കൂലി” തിയേറ്ററുകളിലേക്ക്

','

' ); } ?>

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ”കൂലി ” ആഗസ്റ്റ് 14-ന് തീയേറ്ററുകളിലെത്തും. എച്ച്.എം അസോസിയേറ്റ്സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.രജനികാന്തിൻ്റെ 171 -മത് ചിത്രമായ “കൂലി”യിൽ നാഗാർജുന,ഉപേന്ദ്ര, സത്യരാജ്,സൗബിൻ ഷാഹിർ,ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എം.ജി. ആർ,മോനിഷ ബ്ലെസി തുടങ്ങിയ വലിയൊരു തറ നിര തന്നെ അണിനിരക്കുന്നുണ്ട്. അമീർ ഖാൻ,പൂജ ഹെഗ്‌ഡെ തുടങ്ങിയവർ അതിഥി താരങ്ങളെയും പ്രത്യക്ഷപ്പെടുന്നുണ്ട്.

നാന്നൂറ് കോടി മുതൽമുടക്കുള്ള ഈചിത്രം സ്റ്റാൻഡേർഡ് , ഐമാക്സ് ഫോർമാറ്റു കളിൽ റിലീസ് ചെയ്യും. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന,ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് “കൂലി “. ചലച്ചിത്ര ലോകത്ത് 50 വർഷങ്ങൾ പൂർത്തിയാക്കുന്ന രജനികാന്തിന്റെ 171 -മത് ചിത്രമാണിത്.

സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുനന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു. എഡിറ്റർ- ഫിലോമിൻ രാജ്.സംഗീതം-അനിരുദ്ധ് രവിചന്ദ്രർ, ഗാനരചന- മുത്തുലിഗം,ഗായകർ- അനിരുദ്ധ് രവിചന്ദർ , ടി. രാജേന്ദ്രൻ, അറിവ്. പി ആർ ഒ-എ എസ് ദിനേശ്.