“മരിക്കാൻ വേണ്ടി വിഷം വാങ്ങി വെച്ച ആളാണ് ഞാൻ”; അക്ബർ ഖാൻ

','

' ); } ?>

സരിഗമപ എന്ന ഒറ്റ റീലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ ഗായകനാണ് “അക്ബർ ഖാൻ”. “അബ് തും ഹി ഹോ” എന്ന ഒറ്റ ഗാനത്തിലൂടെ അക്ബർ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ഗാനങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് അക്ബർ ഖാൻ. “ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മരിക്കാൻ വേണ്ടി വിഷം വാങ്ങിയിട്ടുണ്ടെന്നും, അത്രയ്ക്ക് മാനസിക സംഘർഷങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നുമാണ് അക്ബർ പറയുന്നത്. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അക്ബർ.

“ഞാനിത് മുമ്പൊരിക്കലും എവിടെയും പറഞ്ഞിട്ടില്ല. മരിക്കാൻ വേണ്ടി വിഷം വാങ്ങി വെച്ച ആളാണ് ഞാൻ. പക്ഷെ കുടിച്ചില്ല. പിന്നീടാലോച്ചപ്പോഴൊക്കെ എനിക്ക്ഞാ തോന്നിയിട്ടുണ്ട്, ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അതെന്ന്. വീട്ടിലെ അവസ്ഥയും, മാനസിക സംഘർഷങ്ങളും എല്ലാം കൂടി താങ്ങാവുന്നതിലും അപ്പുറമായപ്പോൾ എല്ലാത്തിൽ നിന്നും ഒളിച്ചോടുക എന്ന് മാത്രമേ അന്ന് ഞാൻ ചിന്തിച്ചിരുന്നൊള്ളു. അന്ന് ഞാൻ അത് ചെയ്തിരുന്നെങ്കിൽ എന്റെ കുടുംബം എന്ത് ചെയ്തേനെ. ഞാനവരെ സ്‌നേഹിക്കുന്നുണ്ടെന്ന് പറയുന്നതിൽ കാര്യമില്ലാതെയായിപോവില്ലായിരുന്നോ”!. അക്ബർ ഖാൻ പറഞ്ഞു

സരിഗമപ യുടെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു അക്ബർ ഖാൻ. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അക്ബറിനെ മലയാള സിനിമയുടെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. മലയാളത്തിലും തമിഴിലും, കന്നഡയിലുമായി ഇരുപത്തിയഞ്ചോളം ഗാനങ്ങൾ ഇതിനകം അക്ബർ പാടിയിട്ടുണ്ട്. അക്ബറിന്റെ മാർഗം കളി, എടക്കാട് ബറ്റാലിയൻ, ലാസ്റ്റ് ചാൻസ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധേയമാണ്.