“സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചുപറയും”; അധിക്ഷേപ പരാമർശത്തെ ന്യായീകരിച്ച് വിനായകൻ

','

' ); } ?>

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനേയും ഗായകൻ യേശുദാസിനേയും അധിക്ഷേപിച്ച് പോസ്റ്റ് പങ്കുവെച്ചതിനെ ന്യായീകരിച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ മറ്റൊരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് വിനായകൻ സംഭവത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

“ശരീരത്തിൽ ഒന്നുംതന്നെ അസഭ്യമായി ഇല്ല. ഞാൻ പറഞ്ഞത് അസഭ്യമാണെങ്കിൽ ചാലയിലെ തൊഴിലാളികൾ തിയേറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ. ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചുപറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും”. വിനായകൻ കുറിച്ചു.

കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത കുറിപ്പിൽ അടൂരിന്റെയും യേശുദാസിന്റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ അധിക്ഷേപം.നേരത്തെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.