
CDA അക്കാദമിയുടെ Creators & Marketers സ്കൂളിൽ സഹ-സ്ഥാപകനും ചീഫ് സ്ട്രാറ്റജിക് പാർട്ണർഷിപ്പറുമായി ചുമതലയേറ്റ് മുൻ മെറ്റാ സൗത്ത് പാർട്ണർഷിപ്സ് ലീഡ് ജിനു ബെൻ. 20 വർഷത്തിലധികമായി മീഡിയ ഇൻഡസ്ട്രിയിലും, കണ്ടന്റ് ക്രിയേഷനിലും പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ജിനു ബെൻ. Creators & Marketers School ഉദ്‌ഘാടനം ഓഗസ്റ്റ് 16 നു പ്രശസ്ത ഫിലിം മേക്കർ ശ്രീ പ്രകാശ് വർമ്മ ( നിർവാണ ഫിലിം ) നിർവഹിക്കും.
“Meta-യിൽ നിന്ന് പുറത്ത് വന്ന ശേഷം, ഞാൻ ഓരോ ദിവസവും ഇതിനു വേണ്ടി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എന്റെ അറിവും അനുഭവവും സമൂഹത്തിനായി തിരികെ നൽകാനുള്ള ഒരു ശ്രമമാണ് Creators & Marketers School . ജിനു ബെൻ പറഞ്ഞു. കോഴിക്കോട് ഒരു ഹെറിറ്റേജ് സിറ്റി എന്നതിലപ്പുറം ആശയങ്ങളുടെ നിലവറ തന്നെയാണ് എന്ന് ഡയറക്ടർമാരായ നിദാഷ അസ്ലം, ടി ധനൂപ്, എൻ വി അസ്ലം, മെഹർ മഹ്മൂദ് എന്നിവർ അറിയിച്ചു. കൂടാതെ കലയും സർഗ്ഗാത്മകതയും ഒന്നിച്ച് വരണമെങ്കിൽ UNESCO-യുടെ City of Literature എന്ന അംഗീകാരമുള്ള കോഴിക്കോട് തന്നെയാണ് അതിന് ഏറ്റവും അനുയോച്യമായതെന്നും അവർ കൂട്ടി ചേർത്തു.
റേഡിയോ ജോക്കി,സംരംഭകൻ, നടൻ, അവതാരകൻ, ഷോ പ്രൊഡ്യൂസർ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജിനു ബെൻ, Facebook, Instagram, Threads, WhatsApp എന്നിവയുടെ സൗത്ത് പാർട്ണർഷിപ്പിനു വേണ്ടിയും നേതൃത്വം കൊടുത്തിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് റാങ്ക് ഹോൾഡർ എന്ന നിലയിൽ ക്രിയേറ്റർ എക്കണോമിയിലും, പ്ലാറ്റ്ഫോം ബിഹേവിയറിലും, കണ്ടന്റ് സ്ട്രാറ്റജിസിലും ഉള്ള ഗഹനമായ അറിവിലൂടെ അദ്ദേഹം ഇന്ന് ഇന്ത്യൻ ഡിജിറ്റൽ ലോകത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്.

2019-ൽ ഒരു എജൻസി അധിഷ്ഠിത ഡിജിറ്റൽ മാർക്കറ്റിംഗായി ആരംഭിച്ച CDA അക്കാദമി ഏകദേശം 2,500 ലധികം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ജോലി നേടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആറു വർഷത്തെ വിശ്വസനീയതയും വിജയവും കൈമുതലാക്കി, ഇന്ത്യയിലെ ആദ്യത്തെ UNESCO സാഹിത്യ നഗരമായ കോഴിക്കോടിൽ യുവ തലമുറയിൽ നിന്നുള്ള ക്രിയേറ്റേഴ്സിനും മാർക്കെറ്റെഴ്സിനും ഗ്ലോബൽ ടാലെന്റ് ഹബ്ബ് സൃഷ്ടിക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. ബിരുദങ്ങൾക്കപ്പുറം, സാങ്കേതിക കാഴ്ചപ്പാടും പ്രായോഗിക പരിചയവുമാണ് Creators & Marketers School-നെ വേറിട്ട് നിർത്തുന്നത്. ബ്രാൻഡ്സ്വാമി പോലുള്ള രാജ്യാന്തര ബ്രാൻഡ് കൺസൽട്ടന്റുമാരും, വിവിധ MNC-കളിൽ നിന്നും ഏജൻസികളിൽ നിന്നും വരുന്ന പ്രൊഫഷണലുകളും പരിശീലകരായി വരുന്ന ഈ ഒരു പുതിയ സംരംഭത്തിൽ, വിദ്യാർത്ഥികൾക്ക് ആഗോള തലത്തിൽ ആത്മവിശ്വാസത്തോടെ വളരാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ജിനുവിന്റെ മെറ്റയിലെ എട്ടര വർഷത്തെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പകർന്ന് നൽകുക വഴി അന്തരാഷ്ട്ര തലത്തിൽ തന്നെ തൊഴിൽ മേഖലയിൽ മലയാളി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് CDA സ്ഥാപകൻ കെ.വി ഉദൈഫ് അഭിപ്രായപ്പെട്ടു.
(Advanced Marketing Manager & Entrepreneurship (AMME) ) 10 മാസക്കാലം നീളുന്ന, ഫുൾ ടൈം, ഓഫ്ലൈൻ പ്രോഗ്രാമായ Advanced Marketing Manager & Entrepreneurship (AMME), പഠന രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളിൽ ഒന്നാണ്. വിദ്യാർത്ഥികൾ ബ്രാൻഡുകളുമായി നേരിട്ട് പ്രവർത്തിക്കുകയും, വ്യവസായ വിദഗ്ധന്മാരുടെയും, സ്ഥാപകരുടെയും കീഴിൽ പരിശീലനം നേടുകയും ചെയ്യുന്ന രീതിയാണ് ഈ കോഴ്സിൽ പിന്തുടരുന്നത്. ലൈവ് പ്രോജക്ടുകളിൽ ജോലി ചെയ്ത് കൊണ്ട് പഠിക്കാനും പഠനത്തോടൊപ്പം തന്നെ സമ്പാദിക്കാനും ഈ കോഴ്‌സിലൂടെ സാധിക്കുന്നു, ഇത് വിദ്യാർത്ഥികളുടെ കഴിവും ജോലി സന്നദ്ധതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.