
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് മലയാള ചിത്രം ‘ആടുജീവിതം’ പുറത്തായതിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ, പ്രതികരണവുമായി സംവിധായകൻ ബ്ലെസി. ചിത്രത്തിനെ നിരസിച്ചത് ഇരട്ടത്താപ്പാണെന്നും, സാങ്കേതിക പോരായ്മകൾ ചിത്രത്തിനുണ്ടെന്ന് പറഞ്ഞ ജൂറി ചെയർപേഴ്സൺ തന്നെ ചിത്രത്തിനെ മുമ്പ് അഭിനന്ദിച്ചിട്ടുണ്ടെന്നും ബ്ലെസി വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.
സാങ്കേതിക പോരായ്മകൾ മൂലമാണ് ചിത്രത്തിന് അവാർഡുകൾ നിഷേധിച്ചതെന്ന് പറഞ്ഞ ജൂറി ചെയർപേഴ്സൺ (അശുതോഷ് ഗോവാരിക്കർ) തന്നെ ഇതിനു മുമ്പ് ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഓസ്കാർ കാമ്പെയ്നിന്റെ ഭാഗമായി മുംബൈയിൽ ഒരു പ്രീമിയർ നടത്തിയപ്പോൾ, ഞാൻ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. അന്നത്തെ ഞങ്ങളുടെ സംഭാഷണത്തിനിടയിൽ അദ്ദേഹം ചിത്രത്തെ ആഴത്തിൽ അഭിനന്ദിക്കുകയും വളരെയധികം പ്രശംസിക്കുകയും ചെയ്തത് ഞാനോർക്കുന്നു. സിനിമയെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ അടുത്ത ദിവസം ഉച്ചഭക്ഷണത്തിന് പോലും എന്നെ ക്ഷണിച്ചു. പക്ഷെ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അത്രയും അഭിനന്ദിച്ച അവര് തന്നെ ചിത്രം നിരസിക്കുനന്ത് ഇരട്ടത്താപ്പാണ്.
ബ്ലെസി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാരങ്ങളിൽ നിന്ന് സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ച് ചിത്രം പുറത്താക്കിയിരുന്നു. നടൻ പൃഥ്വിരാജിന്റെ പേര് പോലും പുരസ്കാര നോമിനേഷനിൽ പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള വിമർശനമാണ് ജൂറിക്കെതിരെ ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആട് ജീവിതം പുറത്തായതിന് വിശദീകരണവുമായി ജൂറി അംഗം രംഗത്ത് വന്നിരുന്നു
ആടുജീവിതം ദേശീയ അവാർഡിനായി സമർപ്പിച്ചിരുന്നുവെങ്കിലും, പ്രാരംഭ ഘട്ടത്തിൽ തന്നെ പുറന്തള്ളപ്പെടുകയായിരുന്നു. സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കും. ജൂഡ് ആന്റണി ജോസഫിന്റെ 2018: എവരിവൺ ഈസ് എ ഹീറോയും മാത്രമാണ് പ്രധാന വിഭാഗങ്ങളിൽ അവസാനഘട്ടമുണ്ടായിരുന്ന മലയാളചിത്രങ്ങൾ.
ആടുജീവിതം മികച്ച പിന്നണി ഗായകൻ, ഗാനരചന, മേക്കപ്പ് തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി സമർപ്പിച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ “പെരിയൊനെ റഹ്മാനെ” എന്ന ഗാനവും പരിഗണനയിലുണ്ടായിരുന്നെങ്കിലും, ശരിയായ ഇംഗ്ലീഷ് പരിഭാഷ സമർപ്പിച്ചില്ലെന്ന സാങ്കേതിക പിഴവുകൾ കാരണം ചിത്രം അവാർഡുകളിൽ നിന്നും പുറത്തായി. കൂടാതെ, ചിത്രത്തിന്റെ തിരക്കഥാ ആഡപ്റ്റേഷനിലും, അഭിനയത്തിലും സ്വാഭാവികത ഇല്ലെന്ന അഭിപ്രായം ജ്യൂറി അംഗങ്ങളിലുണ്ടായിരുന്നുവെന്ന് ജൂറി ചെയർമാൻ ആശുതോഷ് ഗോവരിക്കറും അഭിപ്രായപ്പെട്ടു.
കെ.ആർ. ഗോകുലിന്റെ പ്രകടനം ജൂറിയിൽ പരാമര്ശിച്ചിരുന്നുവെങ്കിലും, സിനിമയുടെ മൊത്തത്തിലുള്ള നിലവാരം പ്രതിസന്ധിയായി. മികച്ച നടനുള്ള വിഭാഗത്തിൽ വിജയരാഘവൻ, മനോജ് ബാജ്പേയ്, ധനുഷ്, തുടങ്ങിയവർ പരിഗണനയിലുണ്ടായിരുന്നു. വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡും ഉർവശി അതേ വിഭാഗത്തിൽ മികച്ച സഹനടിയെന്ന അവാർഡും നേടി. സിനിമാ പ്രേമികൾ പ്രതീക്ഷിച്ച പാർവതി, ആടുജീവിതം തുടങ്ങിയ പ്രകടനങ്ങൾക്കായുള്ള അവാർഡുകൾ അവസാന നിമിഷം നഷ്ടപ്പെട്ടു. ജൂറി അംഗം വ്യക്തമാക്കിയിരുന്നു.