
ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് ഇന്ന് പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാൻണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ രചനയും സംവിധാനവും ജെ പി തുമിനാട് ആണ് നിർവഹിച്ചിരിക്കുന്നത്. തുളു നാടക-സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെപി തുമിനാട്, ‘സു ഫ്രം സോ’ എന്ന ഈ ചിത്രത്തിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ‘സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി’ യാണ് അദ്ദേഹത്തിന്റെ നടനായുള്ള ആദ്യ ചിത്രം.
ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ആറു ദിവസത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 1 ലക്ഷത്തിന് മുകളിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത്. കർണാടകയിൽ വെളുപ്പിന് മുതൽ ചിത്രത്തിന്റെ ഷോകൾ നടക്കുന്നുണ്ട്.
ചിത്രത്തിൽ ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കൂടാതെ ആദ്യാവസാനം വരെ ചിരിപ്പിക്കുന്നതിനൊപ്പം വളരെ പ്രസക്തമായ ഒരു വിഷയവും ചിത്രം ചർച്ച ചെയ്യുന്നുണ്ട് ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.
എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ – ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.