“ഇന്നസെന്റിന്റെ വില മനസിലാക്കുന്നു, ജനിക്കട്ടെ അമ്മയില്‍ ഒരായിരം ഇന്നസെന്‍റുമാര്‍”; നിസാർ മാമുക്കോയ

','

' ); } ?>

താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ.
ഇപ്പോൾ നടക്കുന്നത് പരസ്പ‌രം ചെളിവാരിയെറിയലും അധികാരത്തിനുള്ള മത്സരവുമാണെന്ന് നിസാർ മാമുക്കോയ പറഞ്ഞു. കൂടാതെ ഇന്നസെന്റിന്റെ വില ഇപ്പോഴാണ് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇന്നസെന്റിന്റെ മനുഷ്യത്വവും കരുതലും സ്നേഹവും ഉപ്പ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ നേരിട്ട് അറിയാം. അദ്ദേഹം ഒരു കാലത്ത് 18 വർഷം അമ്മ എന്ന സംഘടനയുടെ തലപ്പത്ത് പ്രസിഡൻ്റ് ആയി ഇരുന്നു. ഒരു പ്രശ്നവും അന്ന് കണ്ടില്ല. പക്ഷെ ഇന്ന് എന്തൊരു തരത്തിലുള്ള വെല്ലുവിളിയും തരംതാഴ്ത്തലും ചെളിവാരിയെറിയലുമാണ്. അധികാരത്തിന് വേണ്ടിയുള്ള മൽസരവും ആയി മാറി സംഘടന.

ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആണെന്ന് അംഗങ്ങള്‍ ഇനിയെങ്കിലും മനസിലാക്കണം. എന്തിനാണ് മല്‍സരം. പോരാത്തതിന് പുറത്ത് നിന്ന് കൂനിന്മേല്‍ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും. ഇപ്പോഴാണ് ഇന്നസെന്റിന്റെ വില ശരിക്കും മനസ്സിലാകുന്നത്. ജനിക്കട്ടെ അമ്മയില്‍ ഒരായിരം ഇന്നസെന്‍റുമാര്‍’. നിസാർ മാമുക്കോയ കുറിച്ചു.