
അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമ്മയുടെ തലപ്പത്തേക്ക് വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കുമെന്നായിരുന്നു ജഗദീഷിന്റെ നിലപാട്. തീരുമാനത്തിന് പിന്നാലെ ‘അമ്മ’യിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും അടക്കമുള്ള പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകളാണ് മത്സരിക്കുന്നത്.
ഗദീഷിന്റെ തീരുമാനത്തിന് പിന്നാലെ അധ്യക്ഷപദവിയിലേക്ക് നടി ശ്വേതാമേനോന്റെ സാധ്യതയേറിയിരുന്നു. ആദ്യമായാണ് അമ്മമ്മയുടെ അധ്യക്ഷതപദവിയിലേക്ക് ഒരു വനിതാ മത്സരിക്കാനൊരുങ്ങുന്നത്. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമാതാവും നടിയുമായ സാന്ദ്രാ തോമസാണ് മത്സരിക്കുന്നത്. പത്രിക പിൻവലിക്കില്ലെന്നും ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നുമാണ് സാന്ദ്രാ അറിയിച്ചിട്ടുള്ളത്. തന്റെ പത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെയെല്ലാം അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും സാന്ദ്രാ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ജോ; സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ അൻസിബ ഹസനും സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്നും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നുമാണ് അറിയിച്ചിട്ടുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിരിക്കുന്നത് കുക്കു പരമേശ്വരനാണ്. നവ്യാ നായരും അൻസിബ ഹസനും കുക്കു പരമേശ്വരനും ഉൾപ്പെടെ അഞ്ചുവീതം വനിതകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഷീലാ കുര്യൻ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പത്രിക നൽകിയിട്ടുണ്ട്.
നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14-നും , ഓഗസ്റ്റ് 15-ന് താരസംഘടനയായ ‘അമ്മ’യിലെ തിരഞ്ഞെടുപ്പും നടക്കും. ജൂലായ് 31 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് രണ്ടുവരെയാണ് ഇവിടെ നാമനിർദേശ പത്രിക നൽകാനുള്ള സമയം.
കഴിഞ്ഞ ദിവസം ശ്വേത മേനോനുംസാന്ദ്ര തോമസും മത്സരിക്കുന്നതിനെക്കുറിച്ച് എഴുത്തുകാരി കെ ആർ മീര പ്രതികരിച്ചിട്ടുണ്ടായിരുന്നു. ഇരുവരും ജയിക്കുകയാണെങ്കില്‍ അത് സ്വര്‍ണ ലിപികളില്‍ എഴുതി വെക്കണമെന്നാണ് കെആര്‍ മീര പറയുന്നത്. സാന്ദ്രയുടേയും ശ്വേതയുടേയും സ്ഥാനാര്‍ത്ഥിത്വത്തിന് കടപ്പെട്ടിരിക്കുന്നത് ഡബ്യുസിസിയോടും സ്വന്തം നിലനില്‍പ്പ് പണയം വച്ച് അതിന് രൂപം കൊടുത്ത 18 സ്ത്രീകളോടുമാണെന്നും, സാന്ദ്രയുടെ ജീവിതം തന്നെ പോരാട്ടമാണെന്നും കെആര്‍ മീര അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു കെ ആർ മീരയുടെ പ്രതികരണം.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ അഞ്ച് മത്സരാർത്ഥികളാണുള്ളത്. ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന് എന്നിവര്‍ മത്സരിക്കും.