ഉണ്ണി മുകുന്ദൻ–ജോഷി കൂട്ടുകെട്ടിൽ പുതിയ ആക്ഷൻ സിനിമ: ജിമ്മിൽ കഠിന പരിശീലനം നടത്തി താരം

','

' ); } ?>

പാൻ–ഇന്ത്യൻ ഹിറ്റ് ചിത്രമായ മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ മറ്റൊരു ആക്ഷൻ പ്രോജക്ടിനായി കഠിനപരിശീലനത്തിലാണ്. മലയാളത്തിലെ ഹിറ്റ് സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി, താരം ജിമ്മിൽ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

“J (Joshiy) x UM (Unni Mukundan) = Jaw Breaking Action Film” എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകളുമായി പ്രതികരിച്ചത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രം കാണുന്നതെന്നും ഉണ്ണിയുടെ മറ്റൊരു ആക്ഷൻ അവതാരത്തിന് ഈ ചിത്രം വാതിൽതുറക്കും എന്നൊക്കെയാണ് കമന്റുകൾ.

പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ. ചന്ദ്രൻ തയ്യാറാക്കുന്ന തിരക്കഥയെ ആസ്പദമാക്കി, ഉണ്ണി മുകുന്ദനും ഐൻസ്റ്റിൻ സാക് പോളും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഐൻസ്റ്റിൻ മീഡിയയുടെയും ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകൻ ജോഷിയുടെ പിറന്നാളിന്നടത്തിയിരുന്നു.

ചിത്രത്തിനായി ഉണ്ണി മുകുന്ദൻ ദുബായിൽ പ്രത്യേക പരിശീലനം നടത്തുന്നതായും, ഇതിനായി താരത്തിന് പ്രത്യേകം ഗെറ്റപ്പും ആക്ഷൻ കൊറിയോഗ്രാഫ്സ് ഒരുക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു ആക്ഷൻ എന്റർടെയിനർ ഒരുക്കുകയാണ് ടീമിന്റെ ലക്ഷ്യം. നിലവിലെ ആക്ഷൻ സിനിമകളുടെ നിലവാരം ഉയര്‍ത്തുന്നതോടൊപ്പം, ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ പ്രകടനമായിരിക്കും ഈ ചിത്രം എന്നാണു പ്രതീക്ഷ.