“പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് എന്റെ പിതാവിന്റെ പേര്”; സന്തോഷം പങ്കുവെച്ച് സുപ്രിയ മേനോൻ

','

' ); } ?>

ഹിന്ദി ചിത്രം ‘സർസമീ”നിലെ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് തന്റെ അച്ഛന്റെ പേരാണെന്നും അതിൽ സന്തോഷമുണ്ടെന്നും പ്രതികരിച്ച് ഭാര്യയും അവതാരികയുമായ സുപ്രിയ മേനോൻ. ചിത്രത്തിലെ പൃഥ്വിരാജിന്റെ ആർമി യൂണിഫോമിലെ നെയിം പ്ലേറ്റിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സുപ്രിയയുടെ പ്രതികരണം. “വിജയ് മേനോൻ! ഇത് എന്റെ അച്ഛന്റെ യഥാർത്ഥ പേരാണ്. ” സർസമീനി”ൽ പൃഥ്വിരാജ് ഈ പേരിൽ അഭിനയിച്ചതെന്നത് വലിയൊരു യാദൃച്ഛികതയായി തോന്നി, കൂടെ ഒരുപാട് സന്തോഷവും”, എന്നാണ് സുപ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

സുപ്രിയയുടെ അച്ഛൻ മണമ്പ്രക്കാട്ട് വിജയകുമാർ മേനോൻ 71-ാം വയസ്സിൽ കാൻസർ ബാധിതനായി മരണപ്പെടുകയായിരുന്നു. ഏകമകളായതുകൊണ്ട് അച്ഛനുമായി ഏറെ ആത്മീയബന്ധമുണ്ടായിരുന്ന സുപ്രിയയ്ക്ക് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് ഒരു വികാരഭരിത നിമിഷമായി മാറുകയായിരുന്നു.

പൃഥ്വിരാജ്, കാജോൾ, ഇബ്രാഹിം അലി ഖാൻ എന്നിവരെ പ്രധാന വേഷങ്ങളിലെത്തി കയോസ് ഇറാനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സിനിമയാണ് ‘സർസമീൻ’. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജൂലൈ 25-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തിരുന്നു.