‘ബാംഗ്ലൂർ ഹൈ’: ഡ്രഗ്സ് വിരുദ്ധ സന്ദേശത്തോടെ പുതിയ മെഗാ ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചു

','

' ); } ?>

മോഹൻലാലിന്റെ കാസനോവ, മരക്കാർ, ടോവിനോ തോമസിന്റെ ഐഡന്റിറ്റി എന്നീ ചിത്രങ്ങൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ പുറത്തിറങ്ങുന്ന പന്ത്രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ബാംഗ്ലൂർ ഹൈ’ എന്നാണ് ചിത്രത്തിന്റെ പേര് . വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

‘സേ നോ ടു ഡ്രഗ്സ്’ എന്ന സന്ദേശവുമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ബാംഗ്ലൂരിലെ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു. പരിപാടിയിൽ നിർമ്മാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. സി.ജെ. റോയ്, സംവിധായകൻ വി.കെ. പ്രകാശ്, പ്രധാന താരങ്ങൾ ഉൾപ്പെടെ നിരവധി അണിയറപ്രവർത്തകർ പങ്കെടുത്തു.

മയക്കുമരുന്ന് ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ യുവാക്കളെ സജീവമായി ചിന്തിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. മികച്ച പ്രകടനങ്ങളും സാമൂഹിക സന്ദേശവുമായ മികച്ച എന്റർടൈനർ ആയിരിക്കും ‘ബാംഗ്ലൂർ ഹൈ’, എന്ന് ലോഞ്ച് ചടങ്ങിൽ നിർമാതാവ് സി.ജെ. റോയ് അറിയിച്ചു.
ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് മുതൽ ബാംഗ്ലൂരിൽ ആരംഭിച്ചു. അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

രചന ആശിഷ് രജനി ഉണ്ണികൃഷ്ണൻ. ക്യാമറ: മനോജ് കുമാർ ഖട്ടോയ്, എഡിറ്റിംഗ്: നിധിൻ രാജ് അരോൾ, സംഗീതം: സാം സിഎസ്.
പ്രൊഡക്ഷൻ ഡിസൈൻ: വിനോദ് രവീന്ദ്രൻ, സൗണ്ട്: അജിത് എ ജോർജ്, കോസ്റ്റ്യൂം: സുജാത രാജൈൻ, മേക്കപ്പ്: രേഷാം മൊർദാനി.
ലൈൻ പ്രൊഡക്ഷൻ: ട്രെൻഡ്സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു എം. പി.ആർ.ഒ: പ്രതീഷ് ശേഖർ.