“വൈബ് ഉണ്ട് ബേബി”; തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ഫിലിം “മിറൈ”യിലെ ആദ്യ ഗാനം ജൂലൈ 26 ന്

','

' ); } ?>

ഹനു-മാൻ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ വിജയത്തിന് ശേഷം തെലുങ്ക് യുവതാരം തേജ സജ്ജ നായകനായെത്തുന്ന “മിറൈ” യിലെ ആദ്യ ഗാനം ജൂലൈ 26 ന് പുറത്തിറങ്ങും. “വൈബ് ഉണ്ട് ബേബി” എന്ന ടൈറ്റിലോടെ പുറത്തു വരുന്ന ഗാനം ചിത്രത്തിന്റെ മ്യൂസിക്കൽ പ്രമോഷൻ പരിപാടികളുടെ ഭാഗമായാണ് പുറത്തിറക്കുന്നത്. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിലായിരിക്കും ചിത്രത്തിന്റെ പ്രദർശനം. കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്.

പുരാണവും ഫാന്റസിയും കൂട്ടിച്ചേർത്ത രൂപത്തിലാണ് ചിത്രത്തിന്റെ കഥയൊരുങ്ങുന്നത്. ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പോസ്റ്ററിൽ വളരെ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് തേജ സജ്ജയെയും നായികാ റിതികയെയും അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ആദ്യ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. വിഎഫ്എക്സ് ഷോട്ടുകളുടെ എണ്ണത്തിൽ ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് വിവരം. ഗംഭീര ആക്ഷൻ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്ന് ടീസർ വ്യക്തമാക്കിയിരുന്നു. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്.സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി