“എന്റെ ബെസ്റ്റ് സിനിമ ഈഗയാണ്”: എസ് എസ് രാജമൗലി

','

' ); } ?>

താൻ ചെയ്തതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ‘ഈഗ’യാണെന്ന് തുറന്നു പറഞ്ഞ് പ്രമുഖ സംവിധായകൻ എസ് എസ് രാജമൗലി. കഴിഞ്ഞ ദിവസം നടന്ന ജൂനിയർ എന്ന സിനിമയുടെ പ്രീ റീലീസ് ഇവെന്റിലാണ് പ്രതികരണം.

“ബാഹുബലിയും മഗധീരയും ചെയ്തിട്ടുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫിലിം എന്ന് ഞാന്‍ കരുതുന്നത് ഈഗയാണ്. മറ്റ് സിനിമകളെക്കാള്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ആ സിനിമയോട് തോന്നാറുണ്ട്. പലര്‍ക്കും എന്റെ മറ്റ് സിനിമകളാകും ഇഷ്ടം. എനിക്ക് ഈഗയാണ്,” രാജമൗലി പറഞ്ഞു.

നാനി, കിച്ച സുദീപ്, സമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2012-ല്‍ പുറത്തിറങ്ങിയ ‘ഈഗ’ ബോക്‌സ് ഓഫീസ്സിൽ വലിയ വിജയമായിരുന്നു. പുനര്‍ജനിച്ച നായകന്‍ ഈച്ചയായി വില്ലനോട് പ്രതികാരം നടത്തുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രം തമിഴിൽ നാൻ ഈ’, മലയാളത്തിൽ ‘ഈച്ച’ എന്നീ പേരുകളിലായിരുന്നു റിലീസ് ചെയ്തിരുന്നത്.

ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് എസ് എസ് രാജമൗലി. 2001ല്‍ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന രാജമൗലി വളരെ വേഗത്തില്‍ തെലുങ്കിലെ മുന്‍നിര സംവിധായകനായി മാറി. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തിലും ആര്‍ ആര്‍ ആറിലൂടെ പാന്‍ വേള്‍ഡ് ലെവലിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.