14 കോടിക്ക് “കൂലി” കേരള വിതരണാവകാശം സ്വന്തമാക്കി എച്ച്.എം അസോസിയേറ്റ്സ്

','

' ); } ?>

രജനികാന്ത്–ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ വിതരണാവകാശം വമ്പൻ തുകയ്ക്ക് സ്വന്തമാക്കി എച്ച്.എം അസോസിയേറ്റ്സ് (ഹസ്സൻ മീനു). 14 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം എച്ച്.എം അസോസിയേറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 25 ന് റിലീസാകുന്ന വിജയ് സേതുപതി ചിത്രം ‘തലൈവൻ തലൈവി’യുടെ കേരള വിതരണാവകാശവും എച്ച്.എം അസോസിയേറ്റ്സിനാണ്.

സൂപ്പർതാര ചിത്രങ്ങളുടെ വലിയ ആരാധകരായ മലയാളി പ്രേക്ഷകർക്കു വേണ്ടി ബിഗ് ബജറ്റ് ചിത്രങ്ങൾ തയറ്ററുകളിൽ എത്തിച്ച് സിനിമാ വിതരണ രംഗത്ത് സജീവമായി തുടരുമെന്ന് എച്ച്.എം അസോസിയേറ്റ്സ് എം.ഡി. ഡോ. ഹസ്സൻ മുഹമ്മദ് വ്യക്തമാക്കി. ഗോകുലം ഉൾപ്പടെയുള്ള ബാനറുകൾ ‘കൂലി’യുടെ അവകാശത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും തുകയുടെ കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെ പിന്മാറുകയായിരുന്നു.

350 കോടി ബജറ്റിൽ സൺ പിക്ചേഴ്സ് നിർമിച്ച രജനികാന്ത് ചിത്രം ‘കൂലി’ ഈ വർഷം ഏറ്റവുധികം പ്രതീക്ഷ അർപ്പിക്കുന്ന ഇന്ത്യൻ സിനിമകളിലൊന്നാണ്. രജനികാന്ത്, ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.