ബജറ്റ് 7 കോടി, ലാഭം 1200 ശതമാനം ; ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി ടൂറിസ്റ്റ് ഫാമിലി

','

' ); } ?>

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലി. 2025ന്റെ ആദ്യ പകുതിയിലുള്ള ബോക്‌സ് ഓഫീസ് വിജയം വിലയിരുത്തിയ പട്ടികയിലാണ് ടൂറിസ്റ്റ് ഫാമിലി മുന്നിലെത്തിയിരിക്കുന്നത്. 7 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ആഗോള തലത്തിൽ 90 കോടി രൂപയാണ് സമ്പാദിച്ചത്. അതിൽ 62 കോടി ഇന്ത്യയിലെ കളക്ഷനാണ്. 1200 ശതമാനം ലാഭമാണ് ടൂറിസ്ററ് ഫാമിലി നേടിയെടുത്തിരിക്കുന്നത്.

വിക്കി കൗശൽ സംബാജി മഹാരാജായി എത്തിയ ഛാവയാണ് 2025ൽ ഏറ്റവും കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ. 808 കോടിയാണ് ചിത്രം നേടിയത്. എന്നാൽ സിനിമയുടെ ബജറ്റ് 90 കോടിയായതിനാൽ ലാഭ ശതമാനം 800 ആണ്. മോഹൻലാൽ നായകനായ തുടരും 720 ശതമാനം ലാഭത്തോടെ മുന്നേറ്റം രേഖപ്പെടുത്തി. തെലുങ്ക് ചിത്രമായ സംക്രാന്തി വസ്തുനാം 60 കോടി രൂപയുടെ ബജറ്റിൽ 300 ശതമാനം ലാഭമുണ്ടാക്കി.

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ആവേശം’ എന്ന മലയാള ചിത്രത്തിലെ ബിബിമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മിഥുൻ ജയ് ശങ്കറും ടൂറിസ്റ്റ് ഫാമിലിയിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ശശികുമാറിനും സിമ്രാനുമൊപ്പം മികച്ച പ്രകടനമാണ് മിഥുനും കാഴ്ച്ചവെച്ചിരിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. എസ് ഭാസ്കർ, രമേഷ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി, യോഗലക്ഷ്മി, അബിഷൻ ജിവിന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.