മലയാള സിനിമയിലെ മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച പ്രശസ്ത
സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം(73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സിലായിരുന്നു. 82ാളം സിനിമകളിലും സീരിയലുകളിലും നിരവധി നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കായംകുളം കൃഷ്ണപുരം സ്വദേശിയായ ഇദ്ദേഹം 1979 ല്‍ പുറത്തിറങ്ങിയ ‘മണി കോയ കുറുപ്പ്’
എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതത്തിനു തുടക്കമിട്ടത്.
1980 ല്‍ ഓച്ചിറ നാടക സമിതി എന്ന പേരില്‍ സ്വന്തം നാടക സംഘമുണ്ടാക്കി.
കരുനാഗപ്പള്ളിയിലെ നാടക പ്രേമികള്‍ ഹൃദയം കൊണ്ട് സ്‌നേഹിച്ച പേരുകളില്‍ ഒന്നായിരുന്നു സലാം ഇക്ക. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകത്തിലെ ‘ഉസ്മാന്‍ കുട്ടി ഉസ്താദ്’ എന്ന ഇദ്ദേഹത്തിന്റെ കഥാപാത്രത്തിലൂടെ മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് നേടി.
ഈ പറക്കും തളിക, ഗ്രാമഫോണ്‍, കനകസിംഹാസനം, വെള്ളിമൂങ്ങ, എന്റെ വീട് അപ്പൂന്റേം, കൊച്ചീരാജാവ്, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദേഹത്തിന്റെ നാടക വേദിയും, അഭിനയ മികവും നാടകത്തെ ഓര്‍ത്തുകൊണ്ട് പ്രിയപ്പെട്ട സലാം ഇക്കയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നു.