
നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ പോയതിൽ ഇപ്പോഴും നഷ്ടബോധം തോന്നുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ശാന്തി കൃഷ്ണ. രണ്ട തവണ വിവാഹം കഴിച്ചിട്ടും രണ്ടും വിവാഹ മോചനങ്ങളിലാണ് ചെന്നവസാനിച്ചതെന്നും, തന്റെ ജീവിതത്തിലെ ഒരു വലിയ മിസ്സിങ്ങാണ് ഇതെന്നുമാണ് ശാന്തി കൃഷ്ണ പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്.
“ഞാൻ രണ്ടു വിവാഹം കഴിച്ചു. രണ്ടും വിവാഹ മോചനത്തിലാണ് ചെന്നവസാനിച്ചത്. ചുരുക്കി പറഞ്ഞാൽ എനിക്ക് നല്ലൊരു ലൈഫ് പാർടണറെ കിട്ടിയിട്ടില്ല. അതിന്റെ ഒരു വിഷമം എനിക്കുണ്ട്. അത് ഒരു മിസ്സിങ്ങായി തന്നെയാണ് ഞാൻ കാണുന്നത്”.ശാന്തി കൃഷ്ണ പറഞ്ഞു.
മറ്റൊരാൾക്ക് കൊടുക്കാൻ സ്‌നേഹം ഒരുപാടുണ്ട്, എന്നാൽ തന്നെ മനസിലാക്കി ആരും വരുന്നില്ല. പിന്നെ ആ നഷ്ടങ്ങളൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിലെ ഏറ്റവും നേട്ടമായി കരുതുന്നത് എന്താണെന്ന് ചോദിച്ചാൽ, അത് തീർച്ചയായും എന്റെ മക്കൾ തന്നെയാണ്,’ ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.