
2024 ഒക്ടോബറിൽ പുറത്തിറങ്ങി മികച്ച അഭിപ്രായം നേടിയ ജോജു ജോർജ് ചിത്രം “പണി”യുടെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ച് ജോജു ജോർജ്. “ഡീലക്സ്” എന്നാണ് ചിത്രത്തിന്റെ പേര്. നായക കഥാപാത്രത്തിന്‍റെ പേര് ഡീലക്സ് ബെന്നി എന്നായതുകൊണ്ടാണ് ചിത്രത്തിന് ആ പേരിട്ടതെന്നും, പണിയുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്നും ജോജു പറഞ്ഞു. ഉർവശിയുടെ നായകനായി ജോജുവെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആശ’ യുടെ പൂജ ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം. ജോജുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു “പണി”. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്നും ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും ജോജു ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.
ഗിരി എന്ന കഥാപാത്രത്തെയാണ് പണിയില്‍ ജോജു അവതരിപ്പിച്ചത്. അഭിനയയാണ് ചിത്രത്തിലേർ നായികയെ അവതരിപ്പിച്ചിരുന്നത്.
ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മുന്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയും ആയിരുന്നു. കൂടാതെ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.