“ചേട്ടന് ഇപ്പോൾ വന്ന മാറ്റം ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്”; ഷൈൻ ടോമിനെ കുറിച്ച് മുൻ കാമുകി

','

' ); } ?>

നടൻ ഷൈൻ ടോമിനെകുറിച്ച് തുറന്നു സംസാരിച്ച് മുൻ കാമുകിയും മോഡലുമായ തനൂജ. “ഷൈനിന് ഇപ്പോൾ വന്ന മാറ്റം താൻ ഒരുപാട് ആഗ്രഹിച്ചതാണെന്നും, ഈ മാറ്റത്തിൽ തനിക്ക് ഭയങ്കര സന്തോഷമുണ്ടെന്നും തനൂജ പറഞ്ഞു.

“ഷൈൻ ചേട്ടനെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. തൃശൂർ ആശുപത്രിയിൽ ആയിരുന്നു അവർ അന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നത്. പോയി കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. ചേട്ടന് ഇപ്പോൾ വന്ന മാറ്റം ഞാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നതാണ്. ആ മാറ്റം കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ഇപ്പോഴുള്ളതുപോലെ എപ്പോഴും ആയിരിക്കട്ടെ. മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടൻ ഇപ്പോൾ എടുത്തിട്ടുള്ളത്. തനൂജ പറഞ്ഞു.

സിനിമയിലേക്ക് അവസരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ഒരു സിനിമ ശരിയായിട്ടുണ്ട്. ഈ മാസം ലാസ്റ്റ് തുടങ്ങും. മലയാളം സിനിമ തന്നെയാണ്. അവസരം കിട്ടിയാൽ ഷൈൻ ചേട്ടനൊപ്പം നായികയായി അഭിനയിക്കുമോയെന്ന് ചോദിച്ചാൽ എനിക്ക് അതിന് പറയാൻ മറുപടി ഇല്ല തനൂജ കൂട്ടിച്ചേർത്തു.

തനൂജയുമായുള്ള ഷൈനിന്റെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഷൈൻ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പുറത്തുവി‌ട്ടത്. ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. ഷൈനിന്റെ മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനുശേഷമായിരുന്നു എൻ​ഗേജ്മെന്റ്. പൊതു ചടങ്ങുകളിൽ ഷൈനിനൊപ്പം തനൂജ പലവട്ടം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ച് മാസങ്ങൾക്കുശേഷം ഷൈൻ തന്നെയാണ് തനൂജയുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഇരുവരും തുറന്ന് പറഞ്ഞില്ലെങ്കിലും പലപ്പോഴും തനൂജ അതിനെ കുറിച്ചുള്ള ചില സൂചനകൾ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ നൽകിയിരുന്നു. ഷൈൻ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. സൂത്രവാക്യമാണ് അവസാനം റിലീസ് ചെയ്ത ഷൈനിന്റെ സിനിമ. ഷൈനിന്റെ സഹോദരനും സിനിമയിൽ അരങ്ങേറി കഴിഞ്ഞു.