ലോകേഷ് കനകരാജിനോട് ദേഷ്യമുണ്ട്; കാരണം തുറന്നു പറഞ്ഞ് സഞ്ജയ് ദത്ത്

','

' ); } ?>

ലിയോ സിനിമയില്‍ അഭിനയിച്ചതില്‍ ലോകേഷ് കനകരാജിനോട് ദേഷ്യമുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ സഞ്ജയ് ദത്ത്. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.

“ലോകേഷ് കനകരാജിനോട് ദേഷ്യമുണ്ട്. കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല, എന്നെ ശരിക്ക് ഉപയോഗിച്ചില്ല. രജിനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്. അവരെന്‍റെ സീനിയേഴ്​സാണ്. അവരില്‍ നിന്നും ഒരുപാട് പഠിയ്ക്കാനുണ്ട്. രജിനികാന്തിനോടൊപ്പം പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയാണ്. ദളപതി വിജയ്​ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. അജിത്ത് സാറിനേയും ഇഷ്ടമാണ്. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. രജിനികാന്തിന്‍റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കൂലിക്കായി കാത്തിരിയ്ക്കുകയാണ്. കമല്‍ ഹാസനു വേണ്ടി തഗ്​ലൈഫും കാണും,’ സഞ്ജയ് ദത്ത് പറഞ്ഞു.

ചിരിച്ചു കൊണ്ട് തമാശ രൂപേണയാണ് സഞ്ജയ് ദത്ത് ഈ കാര്യങ്ങളൊക്കെയും പറഞ്ഞത്. എന്നാൽ “ലിയോ സിനിമയിൽ തന്നെ നന്നായി ഉപയോഗിച്ചില്ല” എന്ന് പറയുന്ന ഭാഗം മാത്രമായിട്ട് ഇപ്പോള്‍ കട്ട് ചെയ്ത് സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലിയോയിൽ പാർത്ഥിപൻ, ലിയോ ​ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ലിയോയുടെ അച്ഛന്റെ വേഷത്തിൽ ഗ്യാങ്‌സ്റ്റർ ആയാണ് സഞ്ജയ് ദത്ത് സിനിമയിൽ എത്തിയത്.