മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ വെങ്കല പ്രതിമയുടെ നിർമ്മാണം; ആദ്യഘട്ടം പൂർത്തിയായി

','

' ); } ?>

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ വെങ്കല പ്രതിമ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. നാല് മാസം കൊണ്ടാണ് പത്തടി പൊക്കമുള്ള ശില്പത്തിന്റെ ആദ്യഘട്ടം കളിമണ്ണിൽ പൂർത്തിയാക്കിയത്. ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന പ്രതിമയുടെ നിർമാണത്തിന്റെ ചെലവ് വഹിക്കുന്നത് ചലച്ചിത്ര വികസന കോർപ്പറേഷനാണ്. കുന്നുവിള മുരളിയാണ് ശില്പി.

ജെ.സി. ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ ശിൽപ്പം കാണാൻ എത്തുകയും സംതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പാപ്പനംകോട് എസ്റ്റേറ്റിലുള്ള മുരളിയുടെ ശിൽപ്പ കേന്ദ്രത്തിൽ ഇന്നലെയാണ് മകൻ സി.ജെ. ഹാരിസ് സാനിയേലും ഭാര്യ സുശീല റാണിയും പ്രതിമ കാണാൻ എത്തിയത്. നാല് മാസം കൊണ്ട് പ്രതിമ പൂർത്തിയാക്കാനാകുമെന്നാണ് ശില്പി കുന്നുവിള മുരളി പറഞ്ഞത്.

ഒരു വർഷത്തോളം ജെ.സി. ഡാനിയേലിന്റെ ചിത്രങ്ങൾ കണ്ടാണ് ശില്പി പ്രതിമ നിർമാണം തുടങ്ങിയത്. നാല് ഘട്ടങ്ങളിലൂടെയാണ് പ്രതിമ നിർമാണം പൂർത്തിയാക്കുന്നത്. ഏഴ് ഭാഗങ്ങൾ യോജിപ്പിച്ച് മെഴുക്, വെങ്കലം തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കുക. ആലപ്പുഴയിലെ തകഴിയുടെ പതിമ, തൃശൂർ ടൗൺഹാളിലെ കെ. കരുണാകരന്റെ പ്രതിമ, ശക്തൻ തമ്പുരാൻ, മണ്ണടി വേലുതമ്പി ദളവ, നിയമസഭയിലെ കെ.ആർ. നാരായണന്റെ പ്രതിമ തുടങ്ങിയവയുടെ ശില്പിയാണ് കുന്നുവിള മുരളി.