ജാനകി എന്നത് ഏത് മതത്തിലെ പേരാണ്?  ജെ എസ് കെ വിഷയത്തിൽ സെൻസർബോർഡിനെ ചോദ്യം ചെയ്ത് ഷൈൻ ടോം ചാക്കോ

','

' ); } ?>

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനം തടഞ്ഞ സെൻസർബോർഡിന്റെ നിലപാടിനെ ചോദ്യം ചെയ്ത് നടൻ ഷൈൻ ടോം ചാക്കോ. ജാനകി എന്നത് ഏത് മതത്തിലെ പേരാണെന്നും സീത ഹിന്ദു ആണെന്ന് പറഞ്ഞിട്ടുണ്ടോ? എന്നുമാണ് ഷൈനിന്റെ ചോദ്യം.

ജാനകി എന്നത് ഏത് മതത്തിലെ പേരാണ്?. സീത ഹിന്ദു ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?. അത് രാമായണം എന്ന കൃതിയിൽ ഉള്ള ഒരു കഥാപാത്രം അല്ലേ’, എന്താണ് പ്രശ്നമെന്ന് സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത് ? ഷൈൻ ചോദിച്ചു.

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമാണ് ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്.

പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ നിർമാതാക്കൾ ഉറച്ച് നിന്നതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്. വിവാദങ്ങള്‍ക്കിടയില്‍ ജെഎസ്‌കെ സിനിമ ഹൈക്കോടതി കണ്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.സിനിമയെ വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.