“കയ്യിൽ മഴുവും പരിചയും ,രൗദ്ര ഭാവത്തിൽ ഋഷഭ് ഷെട്ടി”; കാന്താര ചാപ്റ്റർ 1ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

','

' ); } ?>

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കാന്താര ചാപ്റ്റർ 1ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കയ്യിൽ മഴുവും പരിചയുമായി രൗദ്ര ഭാവത്തിലുള്ള ഋഷഭ് ഷെട്ടിയെ പോസ്റ്ററിൽ കാണാനാകും. ഋഷഭ് ഷെട്ടിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചുള്ളതാണ് പോസ്റ്റർ. കാന്താര പ്രീക്വലുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുള്ളവ ഏറെ ശ്രദ്ധനേടിയിരുന്നു.

ആദ്യ ഭാ​ഗത്തിൽ നിന്നും വ്യത്യസ്തമായി വൻ ക്യാൻവാസിലാണ് കാന്താര ചാപ്റ്റർ 1 ഒരുക്കുന്നത്. 500 ഫൈറ്റർമാർ അണിനിരക്കുന്ന യുദ്ധരം​ഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരും ഒന്നിച്ച് ചേരും. ചിത്രം ഒക്ടോബർ 2ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഈ വർഷം 1000 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന സിനിമയാണിതെന്നാണ് പ്രേക്ഷകരുടെ പ്രവചനങ്ങളും.

2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു ബജറ്റ്. ഋഷഭ് ഷെട്ടി ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 125 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ബജറ്റ്.