ജയ ജയ ജയ ജയ ഹേ തെലുങ്കിലേക്ക്; ചിത്രം ഓഗസ്റ്റിൽ തീയേറ്ററിലെത്തും

','

' ); } ?>

ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ കൂട്ടുകെട്ടിൽ ഹിറ്റായ മലയാളചിത്രം തെലുങ്കിലേക്ക്. ഓം ശാന്തി സാന്തി ശാന്തിഹി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്യുക. നായകനായി തരുണ്‍ ഭാസ്‍കറും നായികയായി ഈഷ റബ്ബയുമെത്തും. എ ആര്‍ സജീവ് സംവിധാനം ചെയ്യുന്ന ചിത്രം എസ് ഒറിജിനല്‍സും മൂവി വേഴ്‍സ് സ്റ്റുഡിയോസുമാണ് നിർമ്മിക്കുന്നത്.

വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം നിരൂപക ശ്രദ്ധയും നേടിയിരുന്നു. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ ദര്‍ശന തന്നെ ഒരു ഗാനവും ആലപിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്.

ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ഒരുക്കിയിരുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ എന്നിവരുമാണ്.