
ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം “കൂലി”ക്ക് വേണ്ടി എടുത്ത കടുത്ത നിയന്ത്രണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ ലോകേഷ് കനകരാജ്. രണ്ട് വർഷത്തോളം മറ്റു ബന്ധങ്ങൾക്കൊന്നും വില കൽപ്പിക്കാതെ ഈ പ്രോജക്ടിന്റെ പിന്നാലെയായിരുന്നു എന്നാണ് ലോകേഷ് പറയുന്നത്. രണ്ട് വര്‍ഷം കൂലിക്ക് പിന്നാലെയായിരുന്നു. നോ ഫാമിലി, നോ ഫ്രണ്ട്സ്, എല്ലാ സമയവും കൂലിക്ക് വേണ്ടിയായിരുന്നു ലോകേഷ് വ്യക്തമാക്കി.
ഓഗസ്റ്റ് 14നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് ഇപ്പോൾ. രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലിന്റേതായിരുന്നു ചിത്രം. ലോകേഷിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് “കൂലി”. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം ഐമാക്സ് സ്ക്രീനുകളിലും പ്രദർശനത്തിനെത്തും. ആഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് മ്യൂസിക് ഒരുക്കുന്നത്.
ആമിർഖാൻ,നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.