“അയാൾ ക്ഷമിക്കും, കാരണം അയാൾ മോഹൻലാലാണ്”; ജോയ് മാത്യു

','

' ); } ?>

ജിഎസ്ടി ദിനാഘോഷ ചടങ്ങിനിടെ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതിനെ തുടർന്ന് നടൻ മോഹൻലാൽ കാണിച്ച പ്രതികരണത്തെ അഭിനന്ദിച്ച് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു തന്റെ പ്രതികരണം അറിയിച്ചത്.”ക്ഷമ, മാന്യത, സമാധാനം – ഇതെല്ലാം തികഞ്ഞ ഒരാളെ ഞാൻ ഇന്നലെ കണ്ടു. അയാളുടെ പേര് മോഹൻലാൽ എന്നാണ് ജോയ് മാത്യു കുറിച്ചത്. കുറിപ്പ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

“ക്ഷമ, മാന്യത, സമാധാനം – ഇതെല്ലാം തികഞ്ഞ ഒരാളെ ഞാൻ ഇന്നലെ കണ്ടു. അയാളുടെ പേര് മോഹൻലാൽ. ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ. ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ .അദ്ദേഹം ക്ഷമിച്ചു , കാരണം അയാൾ മോഹൻലാലാണ്. ജോയ് മാത്യു കുറിച്ചു. കൂടാതെ “മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവർക്കും, ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാകാൻ കഴിയുന്ന ഒരാളാണ് മോഹൻലാലെന്നും” ജോയ് മാത്യു കൂട്ടി ചേർത്തു.

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയത് മോഹൻലാലായിരുന്നു. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങി മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ട നടന്‍ കൈകൊണ്ട് ഉടന്‍ കണ്ണുതൊടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ ‘എന്താ… മോനെ.. ഇതൊക്കെ’ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്.

സംഭവത്തിൽ മാധ്യമപ്രവർത്തകൻ മോഹൻലാലുമായി ബന്ധപ്പെടുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ കാര്യമാണെന്നും
തനിക്ക് കുഴപ്പമൊന്നും ഇല്ല എന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം.