മാധ്യമ പ്രവർത്തകന്റെ മൈക്ക് കണ്ണിൽ കൊണ്ടു; പ്രകോപിതനാകാതെ മോഹൻലാൽ

','

' ); } ?>

ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങി മടങ്ങവെ നടൻ മോഹൻലാലിന്റെ കണ്ണിൽ സ്വകാര്യ ചാനലിന്റെ മൈക്ക് കൊണ്ടു. ‘ജെ.എസ്.കെ – ജാനകി വേഴ്‌സ സ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയു മായി ബന്ധപ്പെട്ട പ്രതികരണം ലഭിക്കാനുള്ള തിരക്കിലാണ് സംഭവം. “പ്രതികരിക്കുന്നില്ല”എന്ന പറഞ്ഞ് ഒഴിഞ്ഞു മാറി കാറിൽ കയറാനൊരുങ്ങിയെങ്കിലും മാധ്യമ പ്രവർത്തകൻ മൈക്ക് നീട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ട നടന്‍ കൈകൊണ്ട് ഉടന്‍ കണ്ണുതൊടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ ‘എന്താ… മോനെ.. ഇതൊക്കെ’ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്. വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ് ‘മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന്’ തമാശയായി നടന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. “അദ്ദേഹം പ്രതികരിക്കുന്നില്ല എന്ന പറഞ്ഞില്ലേ, പിന്നെയും എന്തിനാണ് അനാവശ്യമായി തിരക്ക് കൂട്ടുന്നത്”, എന്നൊരു പോലീസുകാരൻ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. “ആ കണ്ണുകളിൽ ഒന്നും കുത്തല്ലേ പ്ലീസ് ആ കണ്ണുകൾക്ക് ഇനിയും ഒരുപാട് കാലം അഭിനയിക്കേണ്ടതാണ്”, എന്നാണ് വീഡിയോക്ക് താഴെ ഒരു ആരാധകൻ കമന്റ് ഇട്ടത്. “24 ന്റെ ആ മാധൃമ പ്രവർത്തകൻ ചെയ്തത് മാധ്യമ പ്രവർത്തമായി തോന്നിയില്ല . കരുതി കൂട്ടിയുള്ള ഒരു ക്വട്ടേഷൻ പോലെ തോന്നി. വരും കാലത്ത് ചെമ്പ് തെളിഞ്ഞ് വരും”, എന്നാണ് മറ്റൊരു കമന്റ്. മോഹൻലാലിന്റെ ശരീരത്തിലേക്ക് ചുവന്നലൈറ്റ് അടിക്കുന്നു.ഇത് മനപ്പൂർവ്വം ഉളള ആക്രമണമാണ് എന്നും കമന്റുകൾ ഉണ്ട്.

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയത് മോഹൻലാലായിരുന്നു. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം.