
ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു വമ്പൻ അപഡേഷനുണ്ടാകുമെന്ന് പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് ആശിർവാദ് സിനിമാസ്. പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ പുതിയ ചിത്രമാകും ഇതെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. ആരാകും ആ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നത് സംബന്ധിച്ചും വലിയ ചര്‍ച്ചകള്‍ ഫാന്‍സ് നടത്തുന്നുണ്ട്.
ജൂഡ് ആന്റണി ജോസഫിന്‍റെ പേരാണ് പല ട്രാക്കര്‍മാരും പറയുന്നത്. ആശിർവാദ് സിനിമാസിന്റെ ഉടമയും മോഹൻലാലിന്റെ ഉറ്റസുഹൃത്തുമായ ആന്റണി പെരുമ്പാവൂരിനോട് ജൂഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കഥ പറഞ്ഞിരന്നുവെന്ന് പ്രമുഖ സിനിമാ ട്രാക്കറായ എബി ജോർജ് നേരത്തെ പറഞ്ഞിരുന്നു. ചരിത്ര പ്രാധാന്യമുള്ള എംവി കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കിയാണ് ജൂഡിന്റെ അടുത്ത ചിത്രം വരുന്നതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇനി അതിലേക്കാണോ മോഹൻലാൽ എത്തുന്നതെന്നും ആരാധകർ ചോദിക്കുന്നു. ഇന്നത്തെ ആശിർവാദിന്റെ പോസ്റ്റിന് ശേഷം ആ പോസ്റ്റ് എബി ജോർജ് റീ ഷെയർ ചെയ്തിട്ടുണ്ട്.
ജൂഡ് ആന്റണിയെ കൂടാതെ ജോസഫ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്ന് തുടങ്ങി നിരവധി സംവിധാകരുടെ പേരുകള്‍ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. എന്നാൽ ആശിർവാദ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റര്‍ ഹെെ റേഞ്ച് മേഖലയെ ആണ് കാണിക്കുന്നതെന്നും അതുകൊണ്ട് അത് ഈ എംവി കെെരളിയുമായി ബന്ധപ്പെട്ട ചിത്രമായിരിക്കില്ലെന്ന് ചിലര്‍ പറയുന്നുണ്ട്. ഹെെ റേഞ്ച് ഇതിവൃത്തമുളളതായതിനാല്‍ അമൽ നീരദ് ചിത്രമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതൊന്നുമല്ല ദൃശ്യം 3 അപ്‌ഡേഷനാണെന്ന് പറയുന്നവരുമുണ്ട്. അതൊന്നുമല്ല ഇത് മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാൽ അഭിനയത്തിലേക്ക് ചുവടുവെക്കുന്ന സിനിമയാകും ഇതെന്നും ചുരുക്കം ചില ട്രാക്കർമാർ പറയുന്നുണ്ട്.