‘എന്റെ ആറ്റിട്യൂട് ഇഷ്ടമല്ലെങ്കിൽ “ഐ ആം നോട്ട് സോറി”, മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്കെന്നെ മാറ്റാൻ കഴിയില്ല’; മാധവ് സുരേഷ്

','

' ); } ?>

സ്വഭാവം മൂലം ആരെങ്കിലും ഒഫൻഡഡ് ആയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനില്ലെന്നും തന്‍റെ വ്യക്തിത്വത്തെ മാറ്റാനാകില്ലെന്നും തുറന്നു പറഞ്ഞ് നടൻ മാധവ് സുരേഷ്. സിനിമാമേഖലയിലേക്ക് കാലുവെച്ച ഉടനെ തന്നെ എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാനും അഭിപ്രായങ്ങള്‍ രൂക്ഷമായി തന്നെ പ്രകടിപ്പിക്കാനും കഴിയുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാധവ്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

എന്ത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പ്രശ്‌നമാണ്. നമ്മളെ വിമർശിക്കാനും താഴെയിടാനും എപ്പോഴും ആളുകളുണ്ടാകും. മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആരാണ് എന്നുളളത് മാറ്റാനാകില്ല. എന്റെ ഈ പേഴ്‌സണാലിറ്റി കാരണം ആരെങ്കിലും ഒഫൻഡാകുകയാണെങ്കിൽ ഐ ആം നോട്ട് സോറി, ഇതാണ് ഞാൻ. കുറച്ച് കഴിഞ്ഞ് ഒന്നൂടെ സെറ്റ് ആയിട്ട് ഇങ്ങനെ ആവാം എന്നൊക്കെ ചിന്തിക്കാൻ എനിക്ക് പറ്റില്ല. എന്റെ പേഴ്‌സണലിറ്റി വെച്ച് എനിക്കൊരു റബ്ബർ സ്റ്റിങ് കളിക്കാൻ പറ്റില്ല. ഇതാണ് ഞാൻ, ഇങ്ങനെ തുടരാനാണ് ഞാൻ താത്പര്യപ്പെടുന്നത് ആർക്കേലും ഇഷ്ടടമല്ലെങ്കിൽ ഞാൻ പറഞ്ഞ പോലെ ഐ ആം നോട്ട് സോറി,’ മാധവ് സുരേഷ് വ്യക്തമാക്കി.

സിനിമയിൽ മുഖം കാണിക്കും മുന്നേ തന്റെ ആറ്റിട്യൂട് കൊണ്ട് വളരെ അധികം ചർച്ച ചെയ്യപ്പെട്ട നടനാണ് മാധവ് സുരേഷ്. നടനും കേന്ദ്ര മന്ധ്രിയുമായ സുരേഷ് ഗോപിയുടെ മകൻ എന്നതിനപ്പുറം സ്വന്തമായൊരു വ്യക്തിത്വം മാധവ് സുരേഷ് കാത്തു സൂക്ഷിച്ചിട്ടുണ്ട്. താരത്തിന്റെ നിലപാടുകൾക്കും തീരുമാനങ്ങൾക്കും വ്യാപകമായി ട്രോളുകളും ലഭിക്കാറുണ്ട്.

ജാനകി vs സ്‌റ്റേറ്റമെന്റ് ഓഫ് കേരള എന്ന ചിത്രത്തിലാണ് മാധവ് സുരേഷ് അടുത്തതായി എത്തുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികവേഷത്തിലെത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം റിലീസ് വൈകുകയാണ്.