ഗാനം കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് സിങ്ങറിനെതിരെ ആരോപണവുമായി സംഗീതസംവിധായകൻ

','

' ); } ?>

തന്റെ ഗാനം കോപ്പിയടിച്ചെന്ന് ടർക്കിഷ് പോപ്പ് സിങ്ങറിനെതിരെ ആരോപണമുന്നയിച്ച് സംഗീതസംവിധായകൻ ദേവിശ്രീ പ്രസാദ്. ഇവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ദേവിശ്രീ പ്രസാദ് പറഞ്ഞു. അല്ലു അർജുൻ നായകനായെത്തിയ പുഷ്പ ദി റൈസിൽ സാമന്ത റൂത്ത് പ്രഭു ഡാൻസ് നമ്പറുമായെത്തുന്ന ഊ ആണ്ടവ എന്ന ഗാനമാണ് കോപ്പിയടിച്ചതെന്നാണ് ആരോപണം. ടർക്കിഷ് പോപ്പ് സിങ്ങറായ അറ്റിയേ പാടി അഭിനയിച്ച അൻല്യാന എന്ന പാട്ടിന്’ ഊ ആണ്ടവ യുമായി സാമ്യതയുണ്ട്.

‘നിരവധി പേർ ആസ്വദിച്ച ഗാനമാണ് ഊ ആണ്ടവ. അതിപ്പോൾ ടർക്കിഷിലേക്ക് കോപ്പിയടിച്ചിരിക്കുകയാണ്. അറ്റിയേയുടെ വേഷനിൽ ഊ ആണ്ടവയുമായി ഒരുപാട് സമാനതകളുണ്ട്. ഇതിനെ ഒരു പച്ചയായ കോപ്പി എന്ന് വിളിക്കേണ്ടി വരും. ഞാൻ അവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ എനിക്ക് അഭിമാനവുമുണ്ട് ഇത് നമ്മുടെ സംഗീതത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്,’ ദേവിശ്രീ പ്രസാദ് പറഞ്ഞു.

2021ൽ വമ്പൻ വൈറലായ ഗാനമായിരുന്നു ഊ ആണ്ടവ. ഗാനത്തിലെ സാമന്തയുടെ പ്രകടനത്തിനും പ്രശംസകൾ ലഭിച്ചിരുന്നു. ഏഴ് മാസം മുൻപ് പുറത്തിങ്ങിയ തുർക്കിഷ് ഗാനം വമ്പൻ ഹിറ്റാണ്. ഈ ചെറിയ കാലയളവിൽ തന്നെ 1.8 ബില്യൺ ആളുകൾ ഈ ഗാനം യൂട്യബിൽ കണ്ടിട്ടുണ്ട്.