
സുരേഷ് ഗോപി ചിത്രം ജെ എസ് കെ യോടുള്ള റിവൈസിങ് കമ്മറ്റിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. “ഇതേ പേരുള്ള സിനിമയുടെ, കഥാപാത്രത്തിന്റെ പേര് പറയുന്ന ട്രെയ്ലറും ടീസറും കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് എന്തെങ്കിലും ഒരു കമ്മ്യൂണൽ ഡിസാർമണി ഉണ്ടായതായിട്ടോ, ഒരു ക്രമ സമാധാന പ്രശ്നമുണ്ടായതായിട്ടോ നമുക്കറിയില്ല”. ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്നലെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടിരുന്നു. ഇതുവരെ രേഖാമൂലമുള്ള അറിയിപ്പൊന്നും കിട്ടിയിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. അവരുടെ ഒരേയൊരു ആവശ്യം ആ കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നാണ്. വളരെ അധികം സാമൂഹിക പ്രസക്തിയുള്ള സിനിമയാണെന്നും, സംവിധാന മികവ് അഭിനന്ദനാർഹമാണെന്നുമാണ് സിനിമയെക്കുറിച്ചുള്ള റിവൈസിങ് കമ്മിറ്റിയുടെ അഭിപ്രായം. പേരുമാറ്റുമ്പോൾ സ്വഭാവികമായും ടൈറ്റിൽ മാറ്റണം. അതിനു കാരണമായിട്ട് അവര്‍ പറയുന്നത് സമാനമായി രണ്ട് തവണ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്. ഒന്ന് മലയാളിയായ പത്മകുമാറിന്റെ സിനിമയിൽ ജാനകി എന്ന പേര് മാറ്റി “ജയന്തി” എന്നാക്കിയിട്ടുണ്ട്. മറ്റൊന്ന് വിവേഗ് അഗ്നിഹോത്രിയുടെ ഒരു സിനിമയും. രണ്ടെടുത്തും കമ്മിറ്റിയുടെ നിർദ്ദേശം സ്വീകരിക്കപ്പെടുകയും പാലിക്കുകയും ചെയ്തിട്ടുണ്ട്. ബി.ഉണ്ണി കൃഷ്ണൻ പറഞ്ഞു.
കോടതി തീരുമാനിക്കുന്നത് പോലെ നടക്കട്ടെ. നമ്മളായിട്ട് ഒരു നിലപാടെടുക്കുന്നില്ല എന്നാണാണ് സംവിധായകൻ പ്രവീൺ നാരായണന്റെ നിലപാട്. പക്ഷെ വേദനിപ്പിക്കുന്ന രണ്ട് മൂന്ന് ചോദ്യങ്ങളുണ്ട്. ട്രെയ്ലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തിട്ടുണ്ട്. അതേ പോലെ തന്നെ ഇതേ പേരുള്ള സിനിമയുടെ, കഥാപാത്രത്തിന്റെ പേര് പറയുന്ന ട്രെയ്ലറും ടീസറും കേരളത്തിലെ തീയേറ്ററുകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് എന്തെങ്കിലും ഒരു കമ്മ്യൂണൽ ഡിസാർമണി ഉണ്ടായതായിട്ടോ, ഒരു ക്രമ സമാധാന പ്രശ്നമുണ്ടായതായിട്ടോ
നമുക്കറിയില്ല. അപ്പം ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം. സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം. എത്രത്തോളം ആർബിറ്ററി ആണ് ഈ സംഗതി എന്ന് നിങ്ങൾ തന്നെ നോക്കൂ.
തിരുവനന്തപുരത്ത് പ്രാദേശിക കമ്മിറ്റി കണ്ട സിനിമ മുംബൈയിലേക്ക് അയക്കുകയായിരുന്നു. സിനിമ കാണാതെ അതിന്റെ ചുരുക്കമായ സിനോപ്സിസ് മാത്രം വായിച്ചുകൊണ്ട് മാത്രം സിബിഎഫ്സി ചെയര്മാന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടുന്നത്. ഇത് ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടിയുള്ള പോരാട്ടമല്ല. ചിത്രത്തിന്റെ നിര്‍മാതാക്കളും വലിയ ആശങ്കയിലാണ്. എത്രനാള്‍ കോടതിയില്‍ കയറി ഇറങ്ങും. പേര് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായാലും അത്ഭുതമില്ല. നാളെ ഒരു സിനിമയ്ക്കും ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകരുത്, ബി.ഉണ്ണി കൃഷ്ണൻ കൂട്ടി ചേർത്തു