മരണശേഷം ശരണിന്റെ മോഹം പൂവണിഞ്ഞു; ‘ആഞ്ചെലിക്ക ഗ്ലോക്ക’ നടൻ പൃഥ്വിരാജ് പ്രകാശനം ചെയ്തു

','

' ); } ?>

കാറപകടത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശി ശരൺ കൃഷ്ണയുടെ ഷോർട് ഫിലിം ‘ആഞ്ചെലിക്ക ഗ്ലോക്ക’ നടനും സംവിധായകനുമായ പൃഥ്വിരാജ് പ്രകാശനം ചെയ്തു. ഷോർട് ഫിലിം പൃഥ്വിരാജിനെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്ന് ശരണിന്റെ ആഗ്രഹമായിരുന്നെന്ന് ശരണിന്റെ അമ്മ പറഞ്ഞു.

ലഹരിക്കെതിരേ നടന്ന ‘നോ എൻട്രി’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പൃഥ്വിരാജിനോട് ശരൺ പഠിച്ച ജെയിൻ യൂണിവേഴ്‌സിറ്റി അധികൃതർ മുഖേനയാണ് ശരണിന്റെ മാതാപിതാക്കൾ കാര്യം അവതരിപ്പിക്കുന്നത്. ആഗ്രഹം സാധിച്ചുകൊടുക്കാൻ പൃഥ്വിരാജ് തയ്യാറാവുകയും ചെയ്തു.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ശരൺ ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്. സങ്കേതിക പഠനങ്ങളെല്ലാം സ്വയം പഠിച്ചെടുത്ത ശരൺ 23 വയസ്സിനകം 20-ലേറെ ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. അഞ്ചോളം അവാർഡുകളും നേടിയിട്ടുണ്ട്. ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് സൈബർ പാർക്കിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.