കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയാത്തവരാണ് മലയാളികൾ, അനുപമയും ദുൽഖറും ഉദാഹരണം; മാധവ് സുരേഷ്

','

' ); } ?>

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയാത്തവരാണ് മലയാളികളെന്ന് വിമർശിച്ച് നടൻ മാധവ് സുരേഷ്. മലയാളികൾ കഴിവുള്ളവരെ ആദ്യം അംഗീകരിക്കില്ലെന്നും അവരെ കൂവി ഓടിക്കുമെന്നും മാധവ് കൂട്ടി ചേർത്തു. ഉദാഹരണമായി നടൻ ദുൽഖർ സൽമാനോടും നടി അനുപമയോടും മലയാളികൾക്കുണ്ടായിരുന്ന സമീപനമാണ് മാധവ് പറഞ്ഞത്. വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ സെൻസേഷണൽ ഹിറ്റും, എല്ലാവരുടെയും ക്രഷും. എന്നാൽ പിന്നീട് അവർക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ്. പിന്നീട് അന്യ ഭാഷയിൽ കൈ നിറയെ സിനിമകളുമായി ബിസി ആയപ്പോൾ മലയാളികൾ അവരെ സ്വീകരിക്കാൻ തുടങ്ങി. ഇപ്പോൾ ഏറെ കാലത്തിനു ശേഷമാണ് അവരൊരു മലയാള സിനിമ ചെയ്യുന്നത്. മറ്റൊരു ഉദാഹരണമാണ് ദുൽഖർ സൽമാൻ. എനിക്ക് ആ പേര് പറയാൻ റൈറ്റ്സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെൻഷൻ ചെയ്തത്. സെക്കൻഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുൽഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുൽഖറിനെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി.

ഇതാണ് മലയാളികളുടെ സ്വഭാവം. മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്. കണ്ണുള്ളപ്പോൾ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക,’ മാധവ് സുരേഷ് പറഞ്ഞു.

സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ എസ് കെ , ജാനകി വി എസ് കേരളം സ്റ്റേറ്റ് ആണ് മാധവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അനുപമയാണ് ചിത്രത്തിലെ നായിക.