ഞങ്ങളോട് ക്ഷമിക്കണം, ഞങ്ങളിൽ നിന്ന് മറ്റൊരു “നായകൻ” ആയിരിക്കണം ആളുകൾ പ്രതീക്ഷിച്ചിട്ടുണ്ടാകുക ; പരാജയത്തിൽ പ്രതികരിച്ച് മണിരത്നം

','

' ); } ?>

മണിരത്നം- കമൽഹാസൻ കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ ചിത്രം “തഗ് ലൈഫി”ന്റെ പരാജയത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് സംവിധായകൻ മണിരത്‌നം. കമൽഹാസനെ നായകനാക്കി മണിരത്നം തന്നെ ഒരുക്കിയ “നായകൻ” പോലെയുള്ള സിനിമകളാണ് ആളുകൾ ഇപ്പോഴും തന്നിൽ നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കുക എന്ന് മണിരത്‌നം പറഞ്ഞു.

“ഞങ്ങളിൽ നിന്ന് മറ്റൊരു “നായകൻ” ആയിരിക്കണം ആളുകൾ പ്രതീക്ഷിച്ചിട്ടുണ്ടാകുക. എനിക്ക് ആകെ ഇപ്പോൾ പറയാൻ കഴിക്കുന്നത് എന്നോട് ക്ഷമിക്കുക എന്നാണ്. പരാജയപ്പെടണം എന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ആരെങ്കിലും ആഗ്രഹിക്കുമോ?”. മണിരത്നം പറഞ്ഞു.

ഞാനും കമലും വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അമിത പ്രതീക്ഷ ആയിരുന്നോ അതെന്ന് എനിക്കറിയില്ല. ഞങ്ങൾ ഇപ്പോൾ ചെയ്‌തതിൽ നിന്നും വളരെ വ്യത്യസ്‌തമായ ഒന്നായിരിക്കും പ്രേക്ഷകർ എന്റെയും കമലിന്റെയും അടുത്തുനിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകുക.’ മണിരത്‌നം കൂട്ടി ചേർത്തു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കമൽ ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള ഹൈപ്പ് ഉണ്ടാക്കാൻ സാധിച്ചിരുന്നു. ഒപ്പം വൻ താരനിരയും അണിനിരന്നതോടെ ഈ വർഷത്തെ ഇയർ ടോപ്പറായി ചിത്രം മാറുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ ചിത്രത്തിന് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ചിത്രത്തിൻറെ തിരക്കഥയും നായികമാരിൽ ഒരാളായ തൃഷയുടെ കഥാപാത്രത്തിനും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നു. ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഇതുവരെ 100 കോടി പോലും നേടാനായിട്ടില്ല. 200 കോടി ബജറ്റിലായിരുന്നു ചിത്രത്തിൻറെ നിർമ്മാണം.

കർണാടകയിലെ ചിത്രത്തിന്റെ പ്രദർശന വിലക്കും ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. കോടതി ഇടപെട്ട് വിലക്ക് പിൻവലിച്ചെങ്കിലും വിതരണക്കാർ ചിത്രം പ്രദർശിപ്പിക്കാൻ ഒരുക്കമായിരുന്നില്ല.