
ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം കൂലിയുടെ ഹിന്ദി പതിപ്പിന്റെ ടൈറ്റിലിന് വിമർശനം. മജദൂർ’ എന്നാണ് കൂലിയുടെ ഹിന്ദിയുടെ പതിപ്പിന്റെ പേര്. മജദൂർ എന്ന പേര് മാറ്റി കൂലി എന്ന് തന്നെ ഹിന്ദിയിൽ ടൈറ്റിൽ ഇടണമെന്നാണ് ആരാധകരുടെ ആവശ്യം. കൂലി എന്നത് ഹിന്ദിയിലും ചേരുന്ന പേരാണല്ലോ പിന്നെ എന്തിനാണ് മറ്റൊരു പേര് എന്നാണ് ആരാധകർ ചോദിക്കുന്നത്. കൂടാതെ പേര് മാറ്റം ഹിന്ദി പ്രേക്ഷകർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുമെന്നും അത് സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കുമെന്നും കമന്റുകളുണ്ട്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന കൂലി കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ ആദ്യ ഗാനം ആയ ‘ചികിട്ടു’ ഈ മാസം 25 ന് റീലീസ് ചെയ്യും. അറിവിന്റെ വരികൾ ടി രാജേന്ദർ, അനിരുദ്ധ് രവിചന്ദർ, അറിവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രൊമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഏകദേശം 81 കോടി രൂപക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.