ലഹരിക്കേസില്‍ തമിഴ് നടന് ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. നടനെ ഇപ്പോള്‍ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുന്‍ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദില്‍ നിന്ന് നടന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചുവെന്നാണ് ആരോപണം. എഐഎഡിഎംകെ പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നതിനിടെ നടന് ശ്രീകാന്തിന്റെ പേര് ഉയര്‍ന്നതോടെ പൊലീസ് ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം അന്വേഷണം നടത്തുകയാണ്. കൊക്കെയ്ന്‍ കൈവശം വച്ചതിന് തൗസന്‍ഡ് ലൈറ്റ്സ് പോലീസ് അറസ്റ്റ് ചെയ്ത ഒരു മയക്കുമരുന്ന് കടത്തുകാരനെ നടന് പരിചയപ്പെടുത്തിയത് പ്രസാദ് ആണെന്ന് റിപ്പോര്‍ട്ടുണ്ട്.