നടൻ ഷാരുഖ് ഖാൻ്റെ വീട്ടിൽ മുൻസിപ്പൽ കോർപ്പറേഷനും വനംവകുപ്പും പരിശോധന നടത്തി

','

' ); } ?>

ബോളിവുഡ് നടൻ ഷാരുഖ് ഖാൻ്റെ വീട്ടിൽ മുൻസിപ്പൽ കോർപ്പറേഷനും വനംവകുപ്പും പരിശോധന നടത്തി. ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലെ നടന്റെ മന്നത്ത് എന്ന പേരുള്ള ബംഗ്ലാവിന്റെ നവീകരണത്തിനിടെ തീരദേശ നിയന്ത്രണ മേഖലാ ലംഘനങ്ങൾ നടന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് വനം വകുപ്പിന്റെയും ബിഎംസി ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. നവീകരണത്തിനായി നടനും കുടുംബവും അടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറിയതിനാൽ, അനുമതികൾ സംബന്ധിച്ച എല്ലാ രേഖകളും സമർപ്പിക്കുമെന്നും പരിശോധനയോട് പൂർണമായും സഹകരിക്കുമെന്നും നടന്റെ ജീവനക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. വീടിന്റെ നവീകരണത്തിനായി മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്‌മെന്റ് അതോറിറ്റിയിൽ നിന്ന് (MCZMA) നേരത്തെ അനുമതി തേടിയിരുന്നുവെന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃന്ദങ്ങൾ സൂചിപ്പിക്കുന്നത്.

“നവീകരണ അനുമതികളെക്കുറിച്ച് ഞങ്ങൾക്ക് പരാതി ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തുന്നത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി ഉടൻ സമർപ്പിക്കും,” അനുമതികൾ നേടിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കുമെന്ന് സ്ഥലത്ത് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവനക്കാർ പറഞ്ഞിട്ടുണ്ട്. ബിഎംസിയുടെ എച്ച്-വെസ്റ്റ് വാർഡ് ബിൽഡിംഗ് ആൻഡ് ഫാക്ടറി ഡിപ്പാർട്ട്‌മെന്റിനോടും ബിൽഡിംഗ് പ്രൊപ്പോസൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരോടും ഫോറസ്റ്റ് സംഘത്തോടൊപ്പം പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വനം വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങളുടെ ഉദ്യോഗസ്ഥർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഖാന്റെ മാനേജർ പൂജ ദദ്‌ലാനി ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു, “പരാതികളൊന്നുമില്ല. എല്ലാ ജോലികളും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി നടക്കുന്നു” എന്ന് ഞങ്ങൾ പറഞ്ഞു”. ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മന്നത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആക്ടിവിസ്റ്റ് സന്തോഷ് ദൗണ്ട്കർ നേരത്തെ ബിഎംസിയിൽ പരാതി നൽകിയിരുന്നു. കൂടാതെ പൈതൃക ചട്ടങ്ങൾ പ്രകാരം ‘മന്നത്തിന്റെ’ ലേ ഔട്ടിൽ വില്ല വിയന്ന എന്ന ഒരു പ്രധാന കെട്ടിടം ഉൾപ്പെട്ടിരുന്നുവെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ വൈ പി സിംഗ് ആരോപിച്ചിട്ടുണ്ടായിരുന്നു. “ഈ കെട്ടിടത്തിന്റെ പേരാണ് പിന്നീട് മന്നത്ത് എന്ന് മാറ്റിയത്. 2005 ൽ, ബംഗ്ലാവിന് പിന്നിൽ ഏഴ് നിലകളുള്ള ഒരു വിപുലീകരണ കെട്ടിടം നിർമ്മിച്ചു, ആ സമയത്ത് നഗര ഭൂമി പരിധി നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നതിനാൽ, ഒരു വലിയ അപ്പാർട്ട്മെന്റ് നിർമ്മിക്കാൻ കഴിയുമായിരുന്നില്ല.

ഈ നിയമപരമായ തടസ്സം മറികടക്കാൻ, ഷാരൂഖ് ഖാനും ഗൗരി ഖാനും ഉൾപ്പെടെയുള്ള ഉടമകൾ ബിഎംസിയിൽ നിന്ന് 12 ചെറിയ സ്വതന്ത്ര ഫ്ലാറ്റുകൾക്ക് അംഗീകാരം നേടി. എന്നിരുന്നാലും, അംഗീകാരം ലഭിച്ചയുടനെ, നഗര ഭൂമി പരിധി നിയമപ്രകാരം ബഹുജന ഭവന നിർമ്മാണത്തിനായി ഉദ്ദേശിച്ചിരുന്ന ഈ 12 ചെറിയ ഫ്ലാറ്റുകളും ലയിപ്പിച്ച് ഒരു കുടുംബത്തിന് താമസിക്കാവുന്ന ഒരു സൂപ്പർ ആഡംബര താമസസൗകര്യം നിർമ്മിക്കുകയായിരുന്നു,” വൈ പി സിംഗ് പറഞ്ഞു.

“മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ സഹായവും സഹകരണവും ഇല്ലായിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. നഗര ഭൂപരിധി നിയമം ഇപ്പോൾ പ്രാബല്യത്തിൽ ഇല്ലെങ്കിലും, നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്ന സമയത്ത് സ്വീകരിച്ച നടപടികൾ സംരക്ഷിക്കപ്പെട്ടു. അതിനാൽ, ബഹുജന ഭവന നിർമ്മാണത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനും നിയമവാഴ്ചയുടെ മഹത്തായ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മന്നത്തിന്റെ ഉടമകൾ ആ 12 സ്വതന്ത്ര ചെറിയ ഫ്ലാറ്റുകൾ ഉടനടി പുനഃസ്ഥാപിക്കേണ്ടത് നിയമപരമായി നിർബന്ധമാണ്,” വൈ പി സിംഗ് കൂട്ടിച്ചേർത്തു.