നിവിൻ പോളി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ ഈ വർഷം ഉണ്ടാകില്ല

','

' ); } ?>

ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ വർഷം ആദ്യം അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ‘മൾട്ടിവേഴ്സ് മന്മഥൻ’. എന്നാൽ സിനിമയുടെ അപ്‌ഡേറ്റുകൾ ഒന്നും ചോദിക്കേണ്ടെന്നും അടുത്ത വർഷം ചിത്രീകരണം ഉണ്ടാകുമെന്നുമാണ് ഇപ്പോൾ ആദിത്യൻ പറയുന്നത്. സിനിമയുടെ അപ്ഡേറ്റ് ചോദിച്ച മാധ്യമപ്രവര്‍ത്തകന് മറുപടി നൽകിയതായിരുന്നു ആദിത്യൻ.

‘സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. തീരുന്നത് അനുസരിച്ച് അടുത്ത വർഷം സിനിമ തുടങ്ങും. വേറെ ഒന്നും പറയാൻ ആയിട്ടില്ല. ചോദിക്കണ്ട, ഒന്നും കിട്ടില്ല. എല്ലാ അപ്ഡേറ്റും വഴിയേ വരും. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും,’ ആദിത്യൻ പറഞ്ഞു.

കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്നർ ആയി ഒരുങ്ങുന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമിക്കുന്നതും നിവിൻ പോളി തന്നെയാണ്. നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവർ ആണ് ചിത്രത്തിന്റെ സഹരചയിതാക്കൾ. അനീഷ് രാജശേഖരൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് കോളാബറേഷൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ‘മൾട്ടിവേഴ്സ് മന്മഥൻ’ ഒരുങ്ങുന്നത്.

അടുത്തിടെ ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തിയ നിവിൻ പോളിയുടെ വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബേബി ഗേൾ, ഡോൾബി ദിനേശൻ, അഖിൽ സത്യൻ ചിത്രം, ലോകേഷ് കനകരാജ് യൂണിവേഴ്സിലെ ബെൻസ് തുടങ്ങി നിരവധി സിനിമകളാണ് നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.