“അമര ഇന്ദ്ര ബാഹുബലി”; ബാഹുബലിയാകണമെന്ന ഇന്ദ്രൻസിന്റെ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് ആരാധകർ

','

' ); } ?>

ബാഹുബലിയാകണമെന്ന നടൻ ഇന്ദ്രൻസിന്റെ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് ആരാധകർ. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘കനവുകഥ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ദ്രന്‍സിനെ ബാഹുബലിയായി അവതരിപ്പിച്ചിരിക്കുകയാണ്. ‘അമരേന്ദ്രൻസബലി’, ‘മുതിർന്നവർ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ’ , ഇന്ദ്രുബലി എന്നൊക്കെയാണ് കമന്‍റുകള്‍. സോഷ്യൽ മീഡിയയിലെ ആരാധകർ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെ ഒരു പരിപാടിയിൽ ഇന്ദ്രൻസ് അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ബാഹുബലി എന്നായിരുന്നു താരത്തിന്റെ മറുപടി. ഇന്ദ്രന്‍സും കാണികളും ആ മറുപടി ഒരുപോലെ ചിരിച്ച് ആസ്വദിക്കുകയും ചെയ്തു

മലയാളികളെ ഹാസ്യ കഥാപാത്രങ്ങളിലൂടെ വർഷങ്ങളായി ചിരിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. സമീപകാലത്തായി തമാശ കഥാപാത്രങ്ങളില്‍ നിന്നും മാറി സ്വഭാവ നടനായും സ്ക്രീനിൽ താരം നിറഞ്ഞാടിയിരുന്നു.