നിർദ്ദേശിച്ച രണ്ടു മാറ്റങ്ങളും വരുത്താൻ തയ്യാറല്ലെന്ന് ആമിർഖാൻ; ‘സിത്താരെ സമീൻ പറി’ ന് സർട്ടിഫിക്കറ്റ് നൽകാതെ സെൻസർ ബോർഡ്

','

' ); } ?>

ഈ ആഴ്ച്ച റിലീസ് ചെയ്യേണ്ട ആമിർഖാൻ ചിത്രം ‘സിത്താരെ സമീൻ പറി’ ന് സർട്ടിഫിക്കറ്റ് നൽകാതെ സെൻസർ ബോർഡ്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ ആമിർ ഖാൻ തയ്യാറാവാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.

സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ നേരിട്ട് കാണാന്‍ ആമിര്‍ ഖാന്‍ ആലോചിക്കുന്നതായി റിപ്പോട്ടുകൾ ഉണ്ട്. മാറ്റം നിര്‍ദേശിക്കപ്പെട്ട ഓരോ ഭാഗത്തിന്റേയും പ്രാധാന്യം ബോര്‍ഡിനെ നേരില്‍ ധരിപ്പിക്കാനാണ് താരത്തിന്റെ നീക്കം. ഇതിലൂടെ മാറ്റങ്ങളൊന്നുമില്ലാതെ ചിത്രം തീയേറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും താരം പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.

സെൻസർ ബോർഡ് രണ്ട് മാറ്റങ്ങളാണ് സിനിമയിൽ നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഓരോ ഭാഗവും ആലോചിച്ച് ഉറപ്പിച്ചാണ് തയ്യാറാക്കിയതെന്നും കഥയ്ക്കും ഓരോ സംഭാഷണങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വ്യക്തമായ പ്രാധാന്യമുണ്ടെന്നുമാണ് ആമിര്‍ ഖാന്റെ നിലപാട്. അതിനാല്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെന്നാണ് വിവരം. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ ചിത്രം പ്രഖ്യാപിക്കപ്പെട്ട തീയതിയില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കില്ല.

ജൂൺ 20 നാണ് സിത്താരെ സമീൻ പർ റിലീസ് പ്രഖ്യാപിച്ചത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.