അഖിൽ സത്യൻ- നിവിൻ പോളി ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റുകൾ പുറത്ത്

','

' ); } ?>

അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റുകൾ പുറത്ത്. ഈ വർഷം ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ഫാന്റസി–കോമഡി ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നതെന്നും സൂചന ഉണ്ട്. നിലവില്‍ എറണാകുളത്തെ ചോറ്റാനിക്കരയില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്.

ബേബി ഗേൾ, ഡോൾബി ദിനേശൻ, യേഴു കടല്‍ യേഴു മലൈ, മള്‍ട്ടിവേഴ്‌സ് മന്മഥൻ തുടങ്ങിയ ചിത്രങ്ങള്‍ നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്തിടെ ലോകേഷ് കനകരാജിന്റെ എൽ സി യുവിന്റെ അടുത്ത ചിത്രമായ ബെൻസിൽ നിവിനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഗിരീഷ് എ ഡിക്കൊപ്പവും നിവിൻ പൊളി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.